എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പേ പ്രചരിച്ചതാണ്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. നടൻ മോഹൻലാൽ, നിർമാണം ബി ആർ ഷെട്ടി, സംവിധാനം പരസ്യനിർമ്മാതാവ് ശ്രീകുമാർ, സിനിമയുടെ പേര് മഹാഭാരതം. ഭീമനാകുന്ന മോഹൻലാലിന് അഭിനന്ദനങ്ങൾ അർപ്പിച്ച് നിരവധി പേർ രംഗത്തെത്തി.
ഇപ്പോൾ സിനിമ ക്കെതിരെ വന്‍ പ്രതിഷേധനുമായാണ് സംഘപരിവാർ രംഗത്തെത്തിയിരിക്കുന്നത്. കെപി ശശികലയെ അനുകൂലിക്കുന്നവരുടെ ഫെയ്‌സ്ബുക്ക് പേജുള്‍പ്പെടെ അണികളെ ഇക്കാര്യത്തില്‍ ബോധവത്കരിക്കാന്‍ മുന്‍പിലെത്തിയിട്ടുണ്ട്. ആയിരമല്ല, പതിനായിരം കോടി മുടക്കിയാലും രണ്ടാമൂഴം ഒരിക്കലും "മഹാഭാരത"മാകില്ലെന്ന് ഇവർ പറയുന്നു.
വ്യാസമഹാഋഷിയുടെ മഹാഭാരതം ഒരിക്കലും രണ്ടാമൂഴമല്ലെന്ന് സംഘപരിവാർ ആരോപിക്കുന്നു. എംടിയുടെ മാനസികവൈകല്യ കൃതിയായ രണ്ടാമൂഴത്തെ ആസ്പദമാക്കി ഇറങ്ങുവാൻ പോകുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേര് നൽകുകയാണെങ്കിൽ അതിനെതിരെ കോടതിയിൽ പോകുവാൻ തയാറാകണമെന്നും ശശികലയുടെ അണികൾ ആഹ്വാനം ചെയ്യുന്നു. മഹാഭാരതത്തിന്റെ ജാരസന്തതിയെന്ന് പോലും വിളിക്കപ്പെടാൻ രണ്ടാമൂഴത്തിന് യോഗ്യതയില്ലെന്ന് ഇവർ പറയുന്നു. ഇത് മഹാഭാരതമാക്കിയാൽ അത് കാണുന്ന ലോകജനതയും (ഇംഗ്ലീഷ് ഉൾപ്പെടെ നൂറോളം ഭാഷകളിൽ പ്രദർശിപ്പിക്കപ്പെടും എന്നാണ് കേട്ടത്) വരും തലമുറയും ഇതിനെ യഥാർത്ഥ മഹാഭാരത കഥയായി തെറ്റിദ്ധരിക്കുവാൻ ഇടയുണ്ട്. അത് അനുവദിക്കരുത്. അങ്ങനെ കേസ് കൊടുത്താൽ കുറഞ്ഞ പക്ഷം "ഇത് ഞങ്ങടെ സ്വതന്ത്ര വ്യാഖ്യാനം, യഥാർത്ഥ മഹാഭാരതവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന മുന്നറിയിപ്പെങ്കിലും നൽകുവാൻ ഇവർ നിർബന്ധിതരാകുമെന്നും പോസ്റ്റിൽ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....