ചിന്നക്കനാലിലെ വന്‍കിടകയ്യേറ്റക്കാരന്‍ തന്റെ കയ്യേറ്റ ഭൂമി സംരക്ഷിക്കാന്‍ കുരിശ് മറയാക്കുന്നു.ചിന്നക്കനാലിലെ പാപ്പാത്തി ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കണമെന്നാവശ്യപ്പെട്ട് ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാര്‍ നോട്ടീസ് പതിച്ചു.
പാപ്പാത്തിച്ചോലയിലെ റവന്യൂഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച് ആത്മീയ ടൂറിസം സംഘടിപ്പിക്കാനാണ് ഭൂ മാഫിയ സംഘം ശ്രമിക്കുന്നത്. അന്യജില്ലകളില്‍ നിന്നും വിശ്വാസികളെ ചിന്നക്കനാലിലെത്തിച്ച് റിസോര്‍ട്ടുകളില്‍ താമസിപ്പിച്ച് പാപ്പാത്തിച്ചോലയിലേക്ക് കൊണ്ടുപോകുന്ന ടൂര്‍ പാക്കേജാണ് കുരിശ് സ്ഥാപിച്ച സംഘം ലക്ഷ്യം വച്ചത്. ചിന്നക്കനാലിലെ മിക്ക റിസോര്‍ട്ടുകളും കയ്യേറ്റ മാഫിയയുടേതാണ്. പാപ്പാത്തിച്ചോല പിടിച്ചെടുത്താല്‍ റിസോര്‍ട്ടുകള്‍ക്ക് വരുമാനം ഇരട്ടിയാകും. മാത്രവുമല്ല പാപ്പാത്തിച്ചോലയിലെ കുരിശടിയിലേക്ക് വിശ്വാസികള്‍ എത്തുന്നതോടെ സര്‍ക്കാര്‍ ഭൂമിയില്‍ തന്നെ പള്ളി നിര്‍മ്മിക്കാനും ഗൂഢപദ്ധതിയുണ്ട്.
നോട്ടീസില്‍ പറഞ്ഞിരിക്കുന്ന ദിവസത്തിനുള്ളില്‍ കുരിശ് നീക്കം ചെയ്തില്ലെങ്കില്‍ റവന്യു സംഘം കുരിശ് നീക്കം ചെയ്യുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
ഇതിനിടെ കുരിശ് കയ്യേറ്റ ഭൂമിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നടപടിയെടുത്ത ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാര്‍ എം കെ ഷാജിക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചു. സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ ചുമതലക്കാരനായ ടോമി സ്‌കറിയ അഡ്വ. ദീപ മുഖേനയാണ് തഹസില്‍ദാര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ 12നാണ് വക്കീല്‍ നോട്ടീസ് തഹസില്‍ദാര്‍ക്ക് ലഭിച്ചത്. നോട്ടീസ് ലഭിച്ച വിവരം തഹസില്‍ദാര്‍ ജില്ലാകളക്ടറെയും സബ് കളക്ടറെയും അറിയിച്ചിട്ടുണ്ട്. അവരുടെ നിര്‍ദ്ദേശ പ്രകാരം മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....