അമേരിക്ക സിറിയയുടെ വ്യോമത്താവളത്തിലേയ്ക്ക് നടത്തിയ മിസൈലാക്രമണത്തിന്റെ ശരിയും തെറ്റുമൊക്കെ അവിടെ നില്‍ക്കട്ടെ .പക്ഷെ ക്രൂരനെന്നുലോകം മുഴുവന്‍ കുറ്റപ്പെടുത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് സിറിയയിലേക്ക് മിസൈലയയ്ക്കാനുള്ള തീരുമാനമെടുത്തതിനു പിന്നില്‍ കരളലയിക്കുന്ന രണ്ട് ചിത്രങ്ങളാണ്.സിറിയയുടെ ബഷര്‍ അല്‍ അസദ് ഭരണകൂട ഭീകരതയ്‌ക്കെതിരെ അമേരിക്കയുടെ ആദ്യ നേരിട്ടുള്ള ആക്രമണം.അധികാരത്തിലെത്തിയ ശേഷം ട്രംമ്പ് എടുത്ത ആദ്യ ഏറ്റവും വലിയ സൈനീക തീരുമാനം അമേരിക്കയുടെ യുദ്ദക്കപ്പലുകളില്‍ നിന്ന് സിറിയയുടെ അല്‍ ഷയാറത് വ്യോമത്താവളത്തിലേയ്ക്ക് രണ്ട് ക്രൂയിസ് മിസൈലുകളാണ് പായിച്ചത്.നിഷ്‌ക്കളങ്കരായ ജനങ്ങളുടെ മേല്‍ക്ക് സിറിയന്‍ സ്വേച്ഛാധിപതില ബഷര്‍ അല്‍ അസദ്, പ്രയോഗിക്കുന്ന രാസായുധാക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്ക സിറിയയുടെ വ്യോമത്താവളം ആക്രമിച്ചത്.കഴിഞ്ഞ ദിവസം സിറിയയില്‍ ജനവാസ കേന്ദ്രത്തില്‍ നടന്ന സരിന്‍ എന്ന രാസായുധ പ്രയോഗത്തില്‍ 27 കുഞ്ഞുങ്ങളടക്കം നരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.ഐക്യ രാഷ്ട്ര സഭയടക്കം ലോകം മുഴുവന്‍ ഇതിനെതിരെ പശ്ചാത്തപിക്കുകയും ചെയ്തിരുന്നു.ആ ആക്രമണങ്ങളെ തുടര്‍ന്ന് ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച വെള്ളവിരിയില്‍ ജീവനറ്റ ഇരട്ടക്കുഞ്ഞുങ്ങളേ നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു കരയുന്ന അബ്ദുല്‍ ഹമീദിന്റെ ചിത്രം ലോക ജനതയെ ആകമാനം വേദനിപ്പിച്ചിരുന്നു.കരളലയിക്കുന്ന ഈ ചിത്രമാണ് അമേരിക്കന്‍ പ്രസിഡന്റിനെ വലിയൊരു സൈനീക തീരുമാനത്തിലേക്ക് നയിച്ചതെന്ന് വൈറ്റ് ഹൗസ#ില്‍ നിന്നു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.വിഷവാതകം ശ്വസിച്ച് മരണത്തിലേയ്ക്ക് വഴുതി വീഴുന്ന കുരുന്നുകളെ വെളളമൊഴിച്ച് ജീവിതത്തിലേയ്ക്ക് തിരികെ വിളിയ്ക്കാന്‍ ശ്രമിച്ച ചിത്രവും ട്രംമ്പിനെ ഏറെ വേദനിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
രാസായുധം ശ്വസിച്ച് ഇനിയും കുഞ്ഞുങ്ങള്‍ മരിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്ന് ട്രംമ്പ് പറഞ്ഞതായും വൈറ്റ് ഹൗസില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവരുന്നു.ഇത് ക്രൂരതയാണ്.ഇനി ഇത് തുടരാന്‍ അനുവദിച്ചു കൂടാ ട്രംമ്പ് വിശദീകരിച്ചു സിറിയയില്‍ ഖാന്‍ ഷെയ്ഖൂന്‍ പട്ടണത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു രാസായുധം പ്രയോഗിച്ചത്.ആക്രമണത്തിനു പിന്നാലെ കരളലിയുന്ന നിരവധി ചിത്രങ്ങളും പുറത്തു വന്നിരുന്നു.കഴിഞ്ഞ വര്‍ഷമാണ് സിറിയയില്‍ നിന്ന് പലായനം ചെയ്യുന്നതിനിടയില്‍ ബോട്ട് തകര്‍ന്ന് ഒരു കുഞ്ഞ് കരയിലടിഞ്ഞ് മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്.ഇതും ലോകത്തേ ആകമാനം കരയിപ്പിക്കുന്നതിന് കാരണമായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....