നിലവില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്ന ചെറിയ വളര്‍ച്ച തള്ളിക്കളായാന്‍ റിസര്‍വ്വ് ബാങ്ക് തയാറല്ല, അതിനാല്‍ വലിയ തിരിച്ചടികള്‍ ഉണ്ടാകാതെ ഇപ്പോഴത്തെ സ്ഥിതി തുടരട്ടെ എന്നു തന്നെയാണ് വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് പ്രഖ്യാപിച്ച പുതിയ വായ്പാ നയവും തെളിയിക്കുന്നത്.
വായ്പ നയഅവലോകനത്തില്‍ ആര്‍ബിഐ ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. അത് 6.25 ശതമാനമായിതന്നെ തുടരും. അതേമസയം റിവേഴ്‌സ് റിപ്പോ നിരക്ക് 5.75ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്, അതുകൊണ്ട് ലോണെടുക്കാതെ കാശു കിടന്നാലും ഇത്തരി പലിശ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്കില്‍ നിന്ന് ലഭിക്കും. ഓഹരി വിപണിയും മറ്റും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം നോട്ട് ഇരട്ടിപ്പിക്കലിനുശേഷം പ്രമുഖ കമ്പനികള്‍ അടക്കം പുതിയ നീക്കങ്ങളുമായി മുന്നോട്ടു വരുമ്പോള്‍ റിര്‍വ്വ് ബാങ്ക് അല്ല ആരായാലും പുതിയ നയങ്ങള്‍ ഒന്നുമാറ്റാനിടയില്ല. ഈ വളര്‍ച്ചയെ നമ്മള്‍ വിലയിരുത്തുമ്പോള്‍ നയം പ്രഖ്യാപിച്ചവര്‍ കാണാതെ പോയ ഒന്നുണ്ട് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടം. അതിനെകകുറിച്ച് ആകുലപ്പെടാത്ത ക്കരു നയവും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയെ യല്‍ാര്‍ത്ഥത്തില്‍ പരിപോഷിപ്പിക്കുകയില്ല. കാരണം നൂറുപേരല്‍ താഴെ വരുന്ന ആുളകളുടെ കയ്യിലാണ് ആകിട്ടാക്കടത്തിന്റെ സിംഹഭാഗവും ഇരിക്കുന്നത് എന്നുള്ളതു തന്നെയാണ് അതിന്റെ കാണം.
ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകള്‍ നേരിയതോതിലെങ്കിലും ഉയര്‍ന്നുകൊണ്ടിരിക്കുന്നതാണ് റിപ്പോ നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. 2016 ഒക്ടോബറിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ 0.25ശതമാനം റിപ്പോ നിരക്കില്‍ അവസാനമായി കുറവ് വരുത്തിയത്. ഡിസംബറിലെയും ഫെബ്രവരിയിലെയും അവലോകന യോഗം പഴയ നിരക്കില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു.
ജൂലൈ ഒന്നിന് ഉല്‍പന്ന, സേവന നികുതി (ജിഎസ്ടി) നിലവില്‍വരുമെന്ന പ്രഖ്യാപനം നടപ്പായാല്‍ നാണ്യപ്പെരുപ്പത്തിന്റെ തോതു തല്‍ക്കാലത്തേക്കാണെങ്കിലും ഉയരുമെന്ന് ഉറപ്പാണ്. ആ നിലയ്ക്ക് ഇപ്പോള്‍ തിരക്കിട്ടു നിരക്കുമാറ്റം ആവശ്യമില്ലെന്ന തീരുമാനം വരികയായിരുന്നു. അതിനാല്‍ ജി എസ് ടി നിലവില്‍ വന്നതിുശേഷമായിരിക്കും വലിയ തോതിലുള്ള മാറ്റങ്ങള്‍
സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നു കാര്‍ഷിക മേഖല ഇവിടെ അളവുകോലാകുന്നത് മഴയുടെ അളവാണ്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ അളവു സാധാരണയിലും കുറവായിരിക്കുമെന്നാണു റിപ്പോര്‍ട്ട്. അതുകൊണ്ട് വേനലിന്റെ വീഴ്ച്ച കൂടി കഴിയുമ്പോള്‍ ലശ്വാസമഴയായി വായ്പാ നയം എത്തുമായിരിക്കുമെന്ന് കരുതാം .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....