News Beyond Headlines

27 Wednesday
November

ഉപഭോക്താക്കള്‍ക്ക് മുട്ടന്‍ പണിയുമായി എസ്ബിഐ….!!

സ്വകാര്യബാങ്കുകൾക്കു പിന്നാലെ ഉപഭോക്താക്കള്‍ക്ക് മുട്ടന്‍ പണിയുമായി എസ്ബിഐ. പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എടിഎം സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എസ്ബിഐയും വര്‍ധിപ്പിച്ചു. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തപക്ഷം 20 രൂപ മുതൽ 100 രൂപവരെ പിഴ ഈടാക്കും. അതോടൊപ്പം 14.5% സേവനനികുതിയും അടക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നുമുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുക.
എസ്ബിഐ ബാങ്കില്‍ അക്കൌണ്ടുള്ള ഒരാള്‍ എസ്ബിഐ എടിഎമ്മിൽനിന്ന് ഒരുമാസം അഞ്ചുതവണയിൽ കൂടുതൽ പണം പിൻവലിക്കുകയാണെകില്‍ ഈടാക്കുന്ന തുക അഞ്ച് രൂപയില്‍നിന്നു പത്തുരൂപയാക്കി ഉയര്‍ത്തി. അതേസമയം മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്നാണെങ്കില്‍ 20 രൂപയാണ് ഈടാക്കുക. പണരഹിത ഇടപാടുകള്‍ക്കാവട്ടെ ഇതു യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമായിരിക്കും. മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5000 രൂപ ഇല്ലെങ്കിൽ 100 രൂപ വരെ പിഴ ഈടാക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിൽ മിനിമം ബാലന്‍സ് 3000രൂപയില്ലെങ്കില്‍ 40 മുതൽ 80 രൂപവരെ പിഴയടക്കേണ്ടിവരും. കരുനാഗപ്പള്ളി, പാല പോലെയുള്ള അർധനഗരങ്ങളിലെ അക്കൗണ്ടിൽ 2000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ 25 മുതൽ 50 രൂപവരെയാണ് പിഴ. ഗ്രാമപ്രദേശങ്ങളിൽ 1000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ 20 മുതൽ 50 രൂപ വരെയും പിഴയൊടുക്കേണ്ടിവരും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....