സിനിമാക്കാരോ രാഷ്ട്രീയക്കാരോ ഇല്ലാത്ത പീഡനകഥകള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാകാറില്ലെന്നത് വളരെ വിചിത്രമായ കാര്യമാണ്.നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലേയോ കുളിക്കടവുകളിലേയോ ചായക്കടകളിലേയോ കൂടിച്ചേരലുകളില്‍ മാത്രമാണ് നാട്ടിലെ സാധാരണ പീഡനങ്ങള്‍ കടന്നു വരാറുള്ളു.അതും അപൂര്‍വ്വമായി മാത്രം.ഹൃദയം നുറുങ്ങുന്ന ഇത്തരം കഥകള്‍ ആശുപത്രികളിലെ ചുവരുകള്‍ക്കുള്ളില്‍ മാത്രം പലപ്പോഴും ഒതുങ്ങിപ്പോകുന്നു.കാരണം ഇത്തരം പീഡനസംഭവങ്ങളില്‍ ഇരയും വേട്ടക്കാരനും വീടുകള്‍ക്കുള്ളില്‍ തന്നെയാണ് ഉണ്ടാകുന്നത്.അതുകൊണ്ടു തന്നെ ഭരണകൂടവും പൊലീസും ഇത്തരം പീഡനങ്ങളില്‍ കേസാക്കാറുമില്ല.നാണക്കേട് ഭയന്ന് വീട്ടുകാരും സമൂഹമറിയാതെ ഇത്തരം സംഭവങ്ങള്‍ കുഴിച്ചുമൂടും.
കോട്ടയം ജില്ലയിലെ ഒരു സ്ഥലത്ത് തളര്‍ന്ന് കിടന്ന കിടപ്പില്‍ കിടക്കുന്ന നാല്പത്തിയഞ്ചുകാരിയായ ഒരു സ്ത്രീ ഗര്‍ഭിണിയായ സംഭവത്തിന്റെ പിന്നാമ്പുറ കഥകള്‍ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.ഞെട്ടിക്കുക എന്നതിനേക്കാള്‍ അറപ്പു#െ വെറുപ്പും ഉളവാക്കുന്നതാണ്.അമ്മയെയും സഹോദരിയെയും തിരിച്ചറിയാന്‍ കഴിയാത്ത കൗമാരം പോലും പിന്നിടാത്ത മകന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന ആ അമ്മയുടെ വിധിയില്‍ സാംസ്‌ക്കാരിക കേരളം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വന്നു.തളര്‍ന്നു കിടക്കുന്ന അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.മകനും മകളുമായിരുന്നു ഇവരോടൊപ്പം താമസം.എന്നാല്‍ ഈ സ്ത്രീ എങ്ങനെ ഗര്‍ഭിണിയായെന്ന് അവര്‍ക്കു അറിയില്ലായിരുന്നു.പിന്നീടു നടന്ന നാടകീയ സംഭവങ്ങള്‍ക്കും ചോദ്യം ചെയ്യലിനുമിടയില്‍ സ്വന്തം മകന്‍ തന്നെ ആ ഗര്‍ഭത്തിനുത്തരവാദിയാണെന്നു തെളിഞ്ഞു.എല്ലാ ദിവസവും മരുന്നിനൊപ്പം അമ്മയ്ക്കു നല്‍കുന്ന പാലില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയാണ് മകന്‍ സ്വന്തം അമ്മയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്.സഹോദരിയ്ക്കു നല്‍കുന്ന പാലിലും അവന്‍ അവളെയും മയക്കി കിടത്തിയ ശേഷമായിരുന്നു ഈ നെറിയില്ലാത്ത പ്രവൃത്തി നടത്തിയിരുന്നത്.ഈ സംഭവം ഇത്തരത്തിലൊന്നു മാത്രമാണ്.സഹോദരന്‍ സഹോദരിയെയും അച്ഛന്‍ മകളെയും മുത്തശ്ശന്‍ പേരക്കുട്ടിയെയും പീഡിപ്പിക്കുന്ന എത്രയെത്ര സംഭവങ്ങളാണ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളക്കരയില്‍ ദിവസവും അരങ്ങേറുന്നത്.കൂലിപ്പണിയ്ക്കു പോകുന്ന മാതാപിതാക്കളുടെ പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിച്ച അമ്മാവന്‍ പിടിക്കപ്പെടുന്നത് കുട്ടിയെ സ്ഥിരമായി വരുന്ന വയറുവേദനയ്ക്ക് ചികില്‍സിക്കാന്‍ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴാണ്.ഇവിടെ കുടുംബത്തിലാണ് പീഡനം നടന്നിരിക്കുന്നത്.പക്ഷെ ഗര്‍ഭിണിയായ കുട്ടിയിടെ ഗര്‍ഭം അലസിപ്പിച്ച് ആ കുടുംബത്തെ നാണക്കേടിന്റെ ലോകത്ത് നിന്ന് യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍മാര്‍ രക്ഷിക്കുകയായിരുന്നു.സംഭവം കേസാക്കിയില്ല.വേട്ടക്കാരന്‍ രക്ഷപെട്ടു.എന്നാല്‍ ആ കുട്ടിയുടെ മാനത്തേക്കാള്‍ വലുതല്ലല്ലോ ഒന്നും എന്നാണ് കുട്ടിയ്ക്കു ചികില്‍സ നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞത്.ആശുപത്രികളില്‍ നിന്ന് ഡോക്ടര്‍മ#ാര്‍ ഇരയെ രക്ഷിക്കാന്‍ തുനിയുമ്പോള്‍ രക്ഷപെടുന്ന എത്രയോ പീഡകരുണ്ടെന്ന കണക്കുകള്‍ പോലുമില്ല.ഇത്തരം സംഭവങ്ങള്‍ കേസാക്കാറില്ല എന്നതാണ് വാസ്തവം. പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്ന സംഭവം മുന്‍പ് അവിടെ പഞ്ചായത്ത് മെമ്പറായിരുന്ന വ്യക്തി വിവരിച്ച സംഭവം ഇങ്ങനെയാണ്.രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ നാട്ടിലുണ്ടായ ഒരു സംഭവം.നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് സംഭവത്തിലെ ഇര.ഈ കുട്ടിയെ സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് കേസ്.കുട്ടികളുടെ മാതാപിതാക്കള്‍ മെമ്പറെ ഉള്‍പ്പടെയുള്ള നാട്ടിലെ പല രാഷ്ട്രീയക്കാരെയും വിവരം ധരിപ്പിച്ചു.സംഭവം കേസാക്കാന്‍ വേണ്ടി ഇവരെല്ലാവരും കൂടി തീരുമാനിച്ചു.എന്നാല്‍ കേസെഴുതി വാങ്ങാന്‍ കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ ഇത്തരമൊരു സംഭവം നടന്നിട്ടേയില്ലെന്ന രീതിയിലാണ് ഈ മെമ്പറുള്‍പ്പടെയുള്ള ആളുകളോട് കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചത്.ഇത് കേസാക്കാതിരുന്നത് നാണക്കേട് ഭയന്നാണ്.പൊലീസിലേക്ക് കേസു പോയാല്‍ അധ്യാപകനുണ്ടാകാവുന്ന മാനക്കേട് ഭയന്ന് അയാള്‍ ഈ വീട്ടുകാര്‍ക്ക് പണം നല്‍കി സംഭവം ഒതുക്കി.സംഭവം ചര്‍ച്ചയായാല്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടിയ്ക്കുണ്ടാകുന്ന നാണക്കേട് ഭയന്ന് അവരും ഇതില്‍ നിന്നു പിന്‍മാറി.ഇനി ഇത്തരമൊരു സംഭവത്തില്‍ ഒരിക്കലും ഇടപെടില്ലെന്നാണ് ആ മെമ്പര്‍ പ്രതികരിച്ചത്.അതാണ് സമൂഹം.പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ഭയന്ന് എല്ലാമൊളിപ്പിക്കുന്നു.പെന്‍ഷന്‍ പറ്റിയ സര്‍ക്കാരുദ്യോഗസ്ഥന്‍ അയല്‍ക്കാരിയായ പതിനാലുകാരിയ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കേസ് ഒതുക്കാന്‍ ലക്ഷങ്ങളാണ് ഇയാള്‍ വാരിയെറിഞ്ഞത്.ഒളിവിലായിരുന്ന ഇയാളെ ഒരു ദിവസം നാട്ടുകാര്‍ പിടികൂടി ശരിക്കുമങ്ങു കൈകാര്യം ചെയ്തതും കോട്ടയത്തിനടുത്ത് നട്ടാശ്ശേരിയിലാണ്.കേരളത്തിലാദ്യമായി പന്ത്രണ്ടു വയസുകാരന്‍ അച്ഛനായ കഥ .പപതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരന്റെ വന്നിട്ട് അധിക ദിവസമായില്ല.ഗര്‍ഭം ഒളിച്ചുവെയ്ക്കുകയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികില്‍സിക്കാനെത്തിയ പെണ്‍കുട്ടി ബാത്‌റൂമില്‍ പ്രസവിക്കുകയും ചെയ്തപ്പോഴും സംഭവം പുറം ലോകമറിഞ്ഞില്ല.പരസ്പര സമ്മതതത്തോടെയാണെങ്കിലും പതിനെട്ടു തികയാത്തവരായതിനാല്‍ സംഭവം കേസാണ്.എംകെ മുനീര്‍ മന്ത്രിയായിരുന്ന കാലത്ത് നിയമസഭയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നപീഡനക്കേസുകളെക്കുറിച്ച് മുരിക്കുംമ്പുഴ വില്ലേജില്‍ നടന്ന ഒരു പീഡനകഥ വിവരിക്കുകയുണ്ടായി.മകളുടെ ഭര്‍ത്താവ് 85 കാരിയായ അമ്മായിമ്മയെ ബലാല്‍സംഗത്തിനിരയാക്കിയ സംഭവം നാടിനെ നടുക്കിയതാണ്.ആദ്യം ആ സ്ത്രീ പുറത്തു പറഞ്ഞപ്പോള്‍ അവരെ വിശ്വസിക്കാന്‍ ആരും തയ്യാറായില്ല.പ്രതി സമൂഹത്തില്‍ മാന്യനാണെന്നതായിരുന്നു കാരണം.പിന്നീട് ആ സ്ത്രീ ഒരു മുഴുഭ്രാന്തിയായി മാറിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നാണ് മുനീര്‍ അന്നു സഭയില്‍ പറഞ്ഞത്.വെളിയില്‍ ഈ സംഭവം ആരുമറിഞ്ഞില്ല.വളരെ അപൂര്‍വ്വമായേ കുടുംബത്തിലെ പീഡനകഥകള്‍ വാര്‍ത്തയാകാറുള്ളു എന്നതും മറ്റൊരു സത്യം.മറ്റൊരു മുത്തശ്ശി സ്വന്തം കുടുംബത്തിന്റെ നിലനില്പും മക്കളുടെയും കൊച്ചുമക്കളുടെയും സല്‍പേരും കളങ്കപ്പെടുത്തണ്ട എന്നു കരുതി തനിക്കുണ്ടായ അനുഭവം പുറത്തു പറയാതിരുന്നത് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിലാണ്.എണ്‍പത്തിയേഴുകാരിയായ ആ വയോവൃദ്ധയെ പീഡിപ്പിച്ചത് 19 കാരനായ സ്വന്തം പേരക്കുട്ടിയാണ്.നിരന്തരമായി അയാള്‍ പീഡനത്തിനിരയാക്കിയ ആ വൃദ്ധ ശരീരത്തില്‍ നിറയെ മുറിവുകളും പേറി ആശുപത്രിയിലെ ഇടനാഴികളില്‍ ഭ്രാന്തിയെപ്പോലെ അലഞ്ഞു തിരിയുന്ന കാഴ്ചയും സമൂഹത്തെ ഞെട്ടിക്കുന്നതാണ്.അതും വലിയ വാര്‍ത്തകളില്‍ ഇടം തേടിയില്ല.ഇത്തരം കേസുകളില്‍ പെട്ട പ്രതികളില്‍ പലരും വളരെ മാന്യന്‍മാരാണ്.ആരും കള്ളുകുടിയന്‍മാരോ മയക്കുമരുന്നിനടിമകളോ അല്ലെന്നതും സമൂഹത്തെ ഞെട്ടിക്കുന്നു. രക്തബന്ധങ്ങളിലുള്ളവര്‍ രാക്ഷസന്‍മാരാകുന്ന കാഴ്ചകളാണ് മുകളില്‍ വിവരിച്ച കേസുകളില്‍ എല്ലാമുള്ളത്.ഇത്തരം എത്രയധികം സംഭവങ്ങളാണ് ഇന്ന് കേരളത്തിലെ പലകുടുംബങ്ങളിലുമുണ്ടായിക്കൊണ്ടിരിക്കുന്നത്.കുടുംബത്തിന്റെ കെട്ടുറപ്പിന് ഭംഗം വരുമോ എന്നു ഭയന്ന് പലരും ഇതൊന്നു പുറത്തു പറയാറില്ല.അറിയപ്പെടുന്ന വിരരിലെണ്ണാവുന്ന കേസുകളേക്കാള്‍ അറിയപ്പെടതെ പോകുന്നവയാണ് പലതും.പഠന മികവ് തെളിയിച്ച കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം പോകുമ്പോഴോ അതുവരെ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന സ്ത്രീകള്‍ മാനസീകമായി തളരുമ്പോഴോ ഭ്രാന്തിന്റെ അവസ്ഥകളിലെത്തി നില്‍ക്കുമ്പോഴെ മാത്രമായിരിക്കും സംഭവങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്.ശരിയായ ലൈംഗിക വിജ്ഞാനമില്ലാതെ പോകുന്നതും കുടുംബമെന്താണെന്നും അമ്മയും സഹോദരിയും മുത്തശ്ശിയും മക്കളും ആരാണെന്ന് മനസിലാകാതെ പോകുന്നതുമാണ് ഇത്തരം പീഡനകഥകള്‍ ആവര്‍ത്തിക്കാന്‍ കാരണം.ശരീരത്തിന് മാത്രം വലിപ്പം വെയ്ക്കുകയും മാനസീകമായി പക്വത കൈവരാതെ പോകുകയും ചെയ്യുന്ന അവസരങ്ങളിലാണ് സ്ത്രീ പീഡിപ്പിക്കപ്പെടുന്നത്.ശരിയായ രീതിയില്‍ ലൈംഗികപൂര്‍ത്തി വരുത്താനുള്ള അവസരം കൈവരാതിരിക്കുകയും ലൈംഗികത പാപമാണെന്ന് പഠിപ്പിക്കുന്നമതവും സ്ത്രീ ഒരു ഉപഭോഗ വസ്തു മാത്രമാണെന്ന കാഴ്ചപ്പാടും പീഡനങ്ങളുണ്ടാകുന്നതിന് ഒരു പരിധിവരെ കാരണമാകുന്നുണ്ട്.ലൈംഗിക ബന്ധങ്ങള്‍ പാടില്ലെന്ന് കല്പിക്കുന്ന ബന്ധുക്കളായ സ്ത്രീകളെ സ്വന്തം കുടുംബത്തില്‍ നിന്നു കണ്ടെത്തുന്ന കാമഭ്രാന്തന്‍മാര്‍ ഒരു പരിധി വരെ കുടുംബത്തുള്ളവരാണെങ്കില്‍ പുറംലോകമറിയില്ലെന്ന കാഴ്ചപ്പാടും വെച്ചുപുലര്‍ത്തുന്നവരാണ്.കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനസാക്ഷി മരവിക്കുന്ന എത്രയെത്ര സംഭവങ്ങളാണ് ആവര്‍ത്തിക്കപ്പെടുന്നത്.ബന്ധങ്ങള്‍ക്കൊന്നും വിലയില്ലാതായിരിക്കുന്നു.പത്രത്താളുകളില്‍ കേള്‍ക്കാന്‍ അറയ്ക്കുന്ന കഥകളാണ് പലപ്പോഴും.അമ്മയോ സഹോദരിയോ മകളോ മുത്തശ്ശിയോ ഇരകളാകുന്ന പീഡനങ്ങളില്‍ വേട്ടക്കാരായെത്തുന്നത് കൊച്ചുമക്കള്‍ മുതല്‍ മുത്തശ്ശന്‍മാര്‍ വരെയാണ് .നാളെ:അവസാനിക്കാത്ത നിലവിളി അവസാനിക്കാത്ത ക്രൂരത
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....