News Beyond Headlines

28 Thursday
November

ഇരയും വേട്ടക്കാരനും

മുഖംമൂടി നടക്കാന്‍ വിധിക്കപ്പെട്ട ഇരകളും നെഞ്ചു വിരിച്ചു നടക്കുന്ന വേട്ടക്കാരുമാണ് കഴിഞ്ഞ ഇരുപതു വര്‍ഷത്തെ പീഡന കഥകളുടെ ബാക്കി പത്രം.നാടകീയമായ രംഗങ്ങളിലൂടെ ചാനലിലേക്ക് കൈക്കുഞ്ഞുമായി കടന്നു വന്ന് പ്രമുഖര്‍ക്കെതിരെ ആരോപണമുന്നയിച്ച കോഴിക്കോട് സ്വദേശിനി റജീന മാത്രമായിരിക്കാം ഇതിനൊരപവാദം.പത്തോ പതിനഞ്ചോ വയസില്‍ എന്തെങ്കിലും കാരണത്താല്‍ ബലം പ്രയോഗിച്ചോ പ്രലോഭിപ്പിച്ചോ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളെ അപമാനത്തോടെയും വെറുപ്പോടെയും അശ്ലീലം കലര്‍ന്ന ഭാവത്തോടെയുമാണ് സമൂഹം കാണുന്നത്.
ഇന്നു പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറില്‍ ഒരു രംഗമുണ്ട്'പീഡിപ്പിക്കപ്പെട്ട തന്റെ പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നായകന്‍ മടിച്ചു നില്‍ക്കുകയാണ്.ഒളിഞ്ഞു നോട്ടക്കാരായ മാധ്യമങ്ങളും പൊതുജനവും അതവള്‍ക്ക് കൂടുതല്‍ മാനക്കേട് വരുത്തി വെയ്ക്കുമെന്ന് സ്‌നേഹനിധിയായ ആ അച്ഛന്‍ ഭയക്കുന്നു.ഇത്തരമൊരു രംഗം ഭാവനാ സൃഷ്ടിയാണെന്ന് പറയാന്‍ കഴിയില്ല.തൊണ്ണൂറ്റൊന്‍പതു ശതമാനം മലയാളികളും അങ്ങനെയാണ്.ദൃശ്യം എന്ന ചിത്രത്തില്‍ ഒരു പെണ്‍കുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പ്രാപിക്കാനെത്തുകയും അവള്‍ കുഞ്ഞല്ലേ എന്നു പറയുമ്പോള്‍ എന്നാല്‍ പിന്നെ നിങ്ങളായാലും മതിയെന്നു പെണ്‍കുട്ടിയുടെ അമ്മയോട് പറയുന്ന കൗമാരക്കാരനെ കൊന്നു കുഴിച്ചു മൂടി തെളിവില്ലാതാക്കിയ കുടുംബത്തെ സമൂഹം ഏറ്റുവാങ്ങിയതും അതുകൊണ്ടാണ്. കൊലപാതകത്തേക്കാള്‍ ശിക്ഷയര്‍ഹിക്കുന്നതാണ് നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് പൊതുജനം കരുതുന്നു.മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയോട് 'ഡെറ്റോളിട്ടു കുളിച്ചാല്‍ തീരാവുന്നതേയുള്ളു നിന്റെ കളങ്കമെന്ന് പറഞ്ഞ മാധവിക്കുട്ടിയെ വാഴ്ത്തിപ്പാടുന്ന മലയാളി ഒരിക്കലും അത്ര നിസാരമമായല്ല ഇതിനെ കാണുന്നത്.അതി ഗുരുതരമായ മാനസീക വൈകല്യം സമൂഹത്തിന് പിടിപെട്ടിരിക്കുന്നു എന്നു തന്നെയാണ് ആവര്‍ത്തിക്കപ്പെടുന്ന പീഡനങ്ങളിലൂടെ മനസിലാകുന്നത്.
പീഡിപ്പിക്കപ്പെടുന്ന ഇരയുടെ പ്രായം വേട്ടക്കാരന് ഒരു പ്രശ്മല്ല.ലൈംഗിക അവയവങ്ങള്‍ വളര്‍ച്ച നേടാത്ത പിഞ്ചു കുഞ്ഞുമുതല്‍ പ്രത്യുല്‍പാദന ശേഷി തീര്‍ന്നു കഴിഞ്ഞ വയോവൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന ക്രൂരതയാണ് നടക്കുന്നത്.അപരിചിതരേക്കാള്‍ ബന്ധുക്കളും സുഹൃത്തുക്കളും പെണ്ണിന്റെ മാനം കവര്‍ന്നെടുക്കുന്നു.ശാരി എന്ന കിളിരൂര്‍ പെണ്‍കുട്ടിയേയും അവള്‍ പ്രസവിച്ചിട്ടു പോയ പെണ്‍കുഞ്ഞിനെയും കേരളം മറന്നു കാണില്ല.പേരില്ലാത്ത ഉന്നതന്‍ തന്റെ മകളെ ആലപ്പുഴയിലെ റിസോര്‍ട്ടില്‍ മറ്റൊരു പ്രമുഖന് വേണ്ടി നോട്ടമിട്ടിരുന്നെന്നും,എന്നാല്‍ ശരീരമൊക്കെ നന്നാക്കി തിരികെ വരാന്‍ ആ ഉന്നതന്‍ പറഞ്ഞയച്ചതായും ,ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ആവര്‍ത്തിച്ചു പറഞ്ഞതാണ്.പക്ഷെ വേട്ടക്കാരില്‍ ഉന്നതരുണ്ടെങ്കില്‍ മുട്ടുമടക്കുന്ന നീതിപീഡവും ഇതൊന്നും കണ്ടില്ലെന്നു നടിച്ചു.സഖാവ് വിഎസ് അച്യുതാനന്ദന്‍ അന്ന് കേസിലുള്‍പ്പെട്ട വിഐപിയെക്കുറിച്ച് നിരന്തരം ആവര്‍ത്തിച്ചെങ്കിലും പ്രബുദ്ധരായ അന്വേഷണ സംഘത്തിന് വിഐപിയെ കണ്ടെത്താനും കഴിഞ്ഞില്ല.പീഡനത്തിന്റെ ബാക്കി പത്രമായി ശാരി അവശേഷിപ്പിച്ചു പോയ പെണ്‍കുഞ്ഞിന് സമൂഹം കല്പിച്ചുകൊടുക്കുന്ന പരമപുച്ഛവും നാണക്കേടും മാത്രം ബാക്കിയാകുന്നു.ആ പെണ്‍കുഞ്ഞ് ചെയ്ത തെറ്റെന്താണ്.തന്റെ സ്വത്വം സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്താനാകാതെ നീറിപ്പുകഞ്ഞ് ജീവിക്കേണ്ടി വരുന്നവള്‍.മുത്തച്ഛന്റെയും മുത്തശ്ശിയുടെയും തണലില്ലാതാകുമ്പോള്‍ അവള്‍ക്ക് ആരു തുണയാകും.പിഴച്ചു പെറ്റ സന്തതി എന്ന ചീത്തപ്പേര് പേറി ആ കുഞ്ഞ് ജീവിക്കുന്നു.അവളുടെ ജനനത്തിന് കാരണക്കാരായവര്‍ ആരാലും തിരിച്ചറിയപ്പെടാതെ വളരെ മാന്യന്‍മാരായി ഞെളിഞ്ഞു നടക്കുന്നു.
ഇവിടെ പീഡിപ്പിക്കപ്പെട്ട ശാരിയെയും അവളുടെ മാതാപിതാക്കളെയും അവളവശേഷിപ്പിച്ച കുഞ്ഞിനെയും സമൂഹം പ്രതിസ്ഥാനത്ത് വരിഞ്ഞു കെട്ടുന്നു. കിളിരൂരിലെ ശാരിയുടെ ദുരന്തം അവളിലൂടെ അവസാനിച്ചില്ല.ആ കേസിലെ മുഖ്യപ്രതിയായ ലതാനായരുടെ അടുപ്പക്കാരായ കവിയൂരില്‍ ഒരു കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്തു.എന്നാല്‍ കവിയൂര്‍ കേസ് നിലനിന്നല്ല.സ്വന്തം അച്ഛനാല്‍ കവിയൂര്‍ സംഭവത്തിലെ അനഘാ എന്ന പെണ്‍കുട്ടി പീഡിപ്പക്കപ്പെട്ടതാണ് കുടുംബത്തിന്റെ മുഴുവന്‍ ആത്മഹത്യയ്ക്കു കാരമമെന്ന രീതിയില്‍ കേസ് അവസാനിപ്പിച്ചു.ആ സംഭവത്തില്‍ ലതാനായര്‍ക്കുള്ള പങ്ക് കൃത്യമായ രീതിയില്‍ പുറത്തുകൊണ്ടുവന്നിരുന്നെങ്കില്‍ ഇന്ന് കേരളത്തെ ഞെട്ടിച്ച് കൊണ്ടിരിക്കുന്ന പീഡനങ്ങളില്‍ ഒന്നെങ്കിലും ഇല്ലാതാക്കാന്‍ ഇവിടുത്തെ നിയമവ്യവസ്ഥിതിക്ക് കഴിയുമായിരുന്നു.പക്ഷെ ഇത്തരം കേസുകളില്‍ ഉന്നതരുടെ പ്രീണനങ്ങളില്‍ കണ്ണുമൂടിക്കെട്ടി നീതിദേവത നീതി വിസ്താരം തുടരുകയാണ്.
കേരളത്തിലെ പ്രമുഖ ചില പീഡനക്കേസുകളുടെ അന്വേഷണം എവിടെയെത്തി നില്‍ക്കുന്നു എന്നുകൂടി ഇവിടെ പറയേണ്ടി വരും.
1995-96 കാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംസ്ഥാനത്തിന്റെ വിവധഭാഗങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നത് തന്നെയായിരുന്നു വിതുര കേസും. 35 പ്രതികളാണ് കേസ്സില്‍ ഉണ്ടായിരുന്നത്. 23 കേസ്സുകള്‍ വിതുര പീഡനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. സിനിമ നടന്‍ ജഗതിയുടെ പേരുമായി ബന്ധപ്പെട്ടാണ് വിതുര പെണ്‍വാണിഭ കേസ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഏറെകാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ജഗതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
പൂവരണി കേസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പലര്‍ക്കായി കാഴ്ചവെച്ചു എന്നതായിരുന്നു. കേസ്സില്‍ ബന്ധുവായ സ്ത്രീ ഉള്‍പ്പടെ 12 പ്രതികളാണ് ഉണ്ടായിരുന്നത്. 2014 ഏഫ്രില്‍ 29ന് ആരംഭിച്ച വിചാരണ രണ്ട് വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. വിചാരണവേളയില്‍ രണ്ടാം പ്രതി ആത്മഹത്യ ചെയ്തു. ലൈംഗീക പീഡനങ്ങളെ തുടര്‍ന്ന്‌ എയ്ഡ്സ് ബാധിതയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളേജില്‍ വെച്ച് മരിക്കുകയായിരുന്നു. പ്രൊസിക്യൂഷന്‍ ഭാഗത്ത് നിന്ന് 183 പേരുടെ സാക്ഷിപ്പട്ടികയാണ് ഹാജരാക്കിയത്. സാക്ഷികളുടെ എണ്ണംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കേസ്സാണ് പൂവരണി കേസ്.
കൊട്ടിയൂരില്‍ പതിനാറുകാരി പീഡനത്തിനിരയായി പ്രസവിച്ചതിന് പിന്നില്‍ ഒരു വൈദീകനായിരുന്നു. മാനഭംഗത്തെ തുടര്‍ന്ന് പ്രസവിക്കാനിടയായ സംഭവത്തില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയെ കുടുക്കിയത് പോലീസിന്റെ കൃത്യതയാര്‍ന്ന നീക്കവും. ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം സ്ഥലം വിട്ട വൈദികനെ മൊബൈല്‍ പരിധി കണ്ടെത്തി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ചോദ്യം ചെയ്തുവെങ്കിലും പിതാവാണ് ഉത്തരവാദിയെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി. പിതാവും യാതൊരു മടിയും കൂടാതെ കുറ്റം സമ്മതിച്ചു. ഇതോടെ സംശയം തോന്നിയ അന്വേഷണ സംഘം പെണ്‍കുട്ടിയെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് വൈദികന്റെ പേര് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് പോലീസ് വൈദികനെ തേടിയെത്തി.
ഈ കേസ്സുകള്‍ എല്ലാം നമ്മുക്കൊന്ന് പരിശോധിക്കാം. ഇത്തരം കേസ്സുകളില്‍ അകപ്പെട്ട ഉന്നതരൊക്കെ ഇന്ന് എവിടെ...? അവര്‍ക്കെതിരെ ഒരു ചെറു വിരല്‍ അനക്കാന്‍ പോലും നമ്മുടെ നിയമത്തിന് ആയിട്ടുണ്ടോ...? ഇരയാക്കപ്പെട്ടവര്‍ എല്ലാം തന്നെ സാമ്പത്തികവും സാമൂഹികവുമായി വളരെ പിന്നോക്കം നില്‍ക്കുന്നവരാണ്. അതില്‍ എടുത്ത് പറയേണ്ട വസ്തുത 90% വും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത് എന്നതാണ്. സംരക്ഷിക്കേണ്ട കരങ്ങള്‍ പിച്ചിച്ചീന്താന്‍ ആയുമ്പോള്‍ എങ്ങോട്ട് ഓടിയോളിക്കും, ആരുടെ സംരക്ഷണം തേടും. അപ്പോള്‍ കളിപ്പാട്ടങ്ങളെ താലോലിക്കേണ്ട കരങ്ങള്‍ കുഞ്ഞിനെ താരാട്ട് പാടേണ്ടി വരും. ചിലപ്പോള്‍ ആ കുരുന്ന് ജീവന്‍ തന്നെ ഈ ഭൂമുഖത്തുനിന്നും ഇല്ലാതായെന്നിരിക്കും. അപ്പോഴും നമ്മള്‍ കണ്ണും കാതും മൂടിക്കെട്ടിയിരിക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....