സ്ത്രീയുമായി ലൈംഗിക ചുവയുളള സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രനെ പരോക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. കുളിമുറിയിൽ ക്യാമറ വെയ്ക്കുന്നതാണു മാധ്യമപ്രവർത്തനം എന്ന് കരുതുന്ന പീറകളെ ഭയന്നു "എന്നാൽ ഞാൻ രാജിവെക്കുന്നു " എന്ന് പറയുന്ന ഒരു മന്ത്രിയെക്കുറിച്ചാണു നമ്മൾ സങ്കടപ്പെടേണ്ടതെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ:
ഇതിന്റെ പേർ മാധ്യപ്രവർത്തനം എന്നല്ല, കൂട്ടിക്കൊടുപ്പ് എന്നാണ്. കുളിമുറിയിൽ ക്യാമറ വെയ്ക്കുന്നവന്റെ രോമാഞ്ച കഞ്ചുകമാണു ഇന്ന് മാധ്യപ്രവർത്തനം എന്നതിന്റെ പ്രത്യക്ഷോദാഹരണമാണു ഇന്നു കണ്ടത്. ഒരാൾക്കിഷ്ടമുള്ളയാളുമായി സംസാരിക്കുന്നതും ഇടപഴകുന്നതും വേണ്ടിവന്നാൽ ഇണചേരുന്നതും ഒരു പൗരന്റെ മൗലീകാവകാശമല്ലേ? അതു ഒളിക്യാറയിലോ ടെലഫോൺ സംഭാഷണത്തിലൂടെയോ ചോർത്തി മാധ്യമ മുതലാളിക്ക് മറിച്ച് വിൽക്കുന്നവന്റെ പേരാണൂ കൂട്ടിക്കൊടുപ്പുകാരൻ.
ഒരു മന്ത്രിക്കെന്താ പെണ്ണുങ്ങളോട് സംസാരിച്ചൂടെ? ഇനി ആ സ്ത്രീക്ക് വിരോധമില്ലെങ്കിൽ ഇണ ചേർന്നൂടെ? മന്ത്രി എന്ന നിലയിൽ പൊതു ഖജനാവിനു മന്ത്രി എന്തെങ്കിലും നഷ്ടം വരുത്തിയൊ?. അല്ലെങ്കിൽ വഴിവിട്ട് എന്തെങ്കിലും ഔദാര്യം ആ സ്ത്രീക്ക് ചെയ്തുകൊടുത്തുവോ? ഇനി അതുമല്ലെങ്കിൽ അവരെ തന്റെ അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തിയൊ?.
ഇങ്ങിനെയെന്തെങ്കിലുമാണെങ്കിൽ മറുതലക്കൽ സംസാരിച്ചു എന്നു പറയപ്പെടുന്ന സ്ത്രീ ഒരു പരാതി കൊടുത്തിരുന്നെങ്കിൽ അത് മുൻ നിർത്തി ചോദ്യങ്ങൾ ചോദിക്കുകയൊ നിയമപരമായി നേരിടുകയൊ ചെയ്യേണ്ടതിനു പകരം.
കുളിമുറിയിൽ ക്യാമറ വെയ്ക്കുന്നതാണു മാധ്യമപ്രവർത്തനം എന്ന് കരുതുന്ന പീറകളെ ഭയന്നു "എന്നാൽ ഞാൻ രാജിവെക്കുന്നു " എന്ന് പറയുന്ന ഒരു മന്ത്രിയെക്കുറിച്ചാണു നമ്മൾ സങ്കടപ്പെടേണ്ടത്. ആ രാജി സ്വീകരിക്കതിരിക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇല്ലെങ്കിൽ അത് വാനര സേനകൾ നടപ്പിലാക്കുന്ന സദാചാര ഗുണ്ടായിസത്തിനു പച്ചക്കൊടി കാണിക്കലാവും എന്നുകൂടി പറയട്ടെ. ഒരു ചാനൽ സംപ്രേക്ഷണം ആരംഭിക്കുന്നത് ഇമ്മാതിരി കുളിമുറി ക്യാമറകൊണ്ടാണെങ്കിൽ പ്രേക്ഷകർക്ക് നാളെ കക്കൂസ് ദ്രുശ്യങ്ങളൂം ലഭ്യമാകും എന്നതു തീർച്ച. മലയാളീ ഇതൊക്കെയേ അർഹിക്കുന്നുള്ളൂ. ഈ ആരാന്റെ കക്കൂസ്,അത് നൽകാൻ റെഡിയായി ഇമ്മാതിരി മാധ്യമങ്ങളും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....