മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹ്യ മാധ്യമത്തില്‍ ട്രോളിയാല്‍ ഹൈടെക് സെല്ലിന്റെ വക ഉഗ്രന്‍ പണി കിട്ടും.ഇതു സംബന്ധിച്ച് ട്രോള്‍ ഗ്രൂപ്പുകളിലെ അഡ്മിന്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.ലംഘിച്ചാല്‍ ഐടി നിയമപ്രകാരം കേസെടുക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയ ഉടനെയാണ് അടുത്ത നീക്കം.മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്കെതിരെ ഒരു വ്യക്തി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഹൈടെക് സെല്‍ വ്യക്തമാക്കുന്നു.എന്നാല്‍ പരാതി നല്‍കിയത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഉടന്‍ മാറ്റണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെതിരെ ഇറങ്ങിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും വെല്ലുവിളിച്ചാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. മുഖ്യമന്ത്രിയുടെ മംഗലാപുരം പ്രസംഗത്തിലെ പരാമര്‍ശവും സമീപകാലത്ത് പൊലീസ് വകുപ്പിന് പറ്റിയ വീഴ്ചകളെയും കളിയാക്കി നിരവധി ട്രോളുകളാണ് ഫേസ്ബുക്കടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
അതേസമയം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സര്‍വീസ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ആരോപിച്ചു. തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....