കഥകളില്‍ മാത്രം കേട്ട് പരിചിതമായ പല സംഭവങ്ങളും ഇപ്പോള്‍ നിത്യജീവിതത്തില്‍ കണ്ടുവരികയാണ്. രാജകുമാരനെ സ്വപ്‌നം കണ്ട് വര്‍ഷങ്ങളോളം ഉറക്കത്തിലാണ്ട സുന്ദരിയായ രാജകുമാരിയെ കഥകളിലൂടെ നമ്മുക്കെല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ അതുപോലെ ഉറക്കത്തിലാണ്ട പോകുന്ന ഒരു കൊച്ചുപെണ്‍കുട്ടി നമ്മുടെ കൊച്ചിയില്‍ ഉണ്ട്.കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാലുവയസുകാരിയില്‍ അപൂര്‍വ ഉറക്കരോഗമായ ''ക്ളെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം'' സ്ഥിരീകരിച്ചു. കാലടി കാഞ്ഞൂര്‍ സ്വദേശികളായ ഡെന്നിയുടെയും ലിനുവിന്റെയും മൂത്തമകള്‍ ലിയയ്ക്കാണ് സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം സ്ഥിരീകരിച്ചത്. സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ കണ്ടെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. പത്തുലക്ഷത്തില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്.
ഡെന്നിയുടെയും ലിനുവിന്റെയും വിവാഹം കഴിഞ്ഞ് ആറുവര്‍ഷത്തിനുശേഷമായിരുന്നു ലിയയുടെ ജനനം. സംസാരിച്ചുതുടങ്ങിയതു മൂന്നാം വയസിലാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പെട്ടെന്ന് അബോധാവസ്ഥയിലായി. ചുഴലിരോഗമാണെന്ന് കരുതി ഡോക്ടര്‍മാര്‍ മരുന്ന് നല്‍കി. ഇതിനുശേഷം നാലു മാസത്തിനുള്ളില്‍ എട്ട് തവണകൂടി സമാന അവസ്ഥയുണ്ടായി. പെട്ടെന്ന് അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം പതിനാറിനാണ് ആദ്യമായി ലിയയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അക്ബര്‍ മുഹമ്മദ് ചേട്ടാലി പറഞ്ഞു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കുറഞ്ഞ നിരക്കിലായിരുന്നു.
തുടര്‍ച്ചയായ ഇ.സി.ജി. പരിശോധനകളിലൂടെ അപസ്മാരമല്ലെന്ന് മനസിലായി. അഞ്ച് ദിവസത്തേക്ക് യാതൊരു പ്രതികരണവുമില്ലാതെ ലിയ ഉറക്കത്തിലായിരുന്നു. പരിശോധനകളില്‍ ദീര്‍ഘനേരത്തേക്ക് അബോധാവസ്ഥയുണ്ടാക്കാവുന്ന മറ്റ് രോഗങ്ങളല്ലെന്നും കണ്ടെത്തി. തലച്ചോറിലെ തരംഗങ്ങള്‍ നിരീക്ഷിച്ച് ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന പോളിസോമ്‌നോഗ്രഫി, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, കണ്ണുകളുടെയും കാലുകളുടെയും ചലനം എന്നിവ പരിശോധിച്ചു.
ഇതിലൂടെ ദീര്‍ഘനേരം അബോധാവസ്ഥയുണ്ടാക്കുന്ന രോഗങ്ങളല്ലെന്ന് വ്യക്തമായി. മനഃശാസ്ത്ര പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ക്ളെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം ആണെന്ന് സ്ഥിരീകരിച്ചത്. ഈ രോഗം കണ്ടെത്തിയിട്ടുള്ള മൂന്നില്‍ രണ്ടുപേരും പുരുഷന്മാരാണ്. ക്ളെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം എന്ന അവസ്ഥയില്‍ മണിക്കൂറുകള്‍ തൊട്ട് ദിവസങ്ങള്‍വരെ രോഗി ഗാഢനിദ്രയിലായിരിക്കും. ലിയയുടെ കാര്യത്തില്‍ ഉറക്കത്തിന് മുന്നോടിയായി അസാധാരണമായ പെരുമാറ്റവും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനുശേഷം അഞ്ചുദിവസം വരെ ഉറക്കത്തിലാവും.
കുടുംബചരിത്രം പരിശോധിച്ചതില്‍നിന്നും ലിയയുടെ അമ്മയുടെ അമ്മ സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും ദീര്‍ഘനാള്‍ ബോധക്ഷയം സംഭവിച്ചിരുന്നെന്നും കണ്ടെത്തി. ലിയയ്ക്ക് രോഗം സ്ഥിരീകരിച്ചതിനുശേഷം മരുന്നുകള്‍ നല്‍കി. മരുന്നുകളോടു നല്ല പ്രതികരണം കാണിച്ച ലിയ ഉണര്‍ന്നിരിക്കുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്യുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....