News Beyond Headlines

28 Thursday
November

വിടരും മുമ്പേ കൊഴിഞ്ഞു പോയ ‘കുട്ടികള്‍ക്ക് കണ്ണീരോടെ’,മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്

കുട്ടികള്‍ക്കു നേരേ നടക്കുന്ന പീഡനങ്ങള്‍ ഉള്‍പ്പടെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കണ്ണീരോടെ ബ്ലോഗ് കുറിച്ച് മോഹന്‍ലാല്‍.'വിദൂരത്തല്ല,തൊട്ടരികില്‍ നമ്മുടെ കണ്ണും കാതുമെത്തുന്നിടത്ത് കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു,ചില കുട്ടികള്‍ ആ സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നു,എന്തൊരു ലോകമാണിത്',നടന്‍ കുറിച്ചു.
ബ്ലോഗിന്റെ പ്രസക്ത ഭാഗങ്ങള്‍
കൈലാഷ് സത്യാര്‍ത്ഥിയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചത് പീഡനങ്ങള്‍ക്കിരയായ കുട്ടികള്‍ക്കു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെ മാനിച്ചാണ്.അന്ന് ആ പത്രവാര്‍ത്ത വായിച്ചപ്പോള്‍ എന്താണ് കുട്ടികള്‍ക്കു വേണ്ടി ഇത്രമാത്രം ചെയ്യാനുള്ളതെന്ന് ഞാന്‍ മനസുകൊണ്ട്കരുതിയിരുന്നു.എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ജീവിക്കുമ്പോള്‍ മനസിലാകുന്നു കുട്ടികള്‍ക്കു വേണ്ടിയാണ് നമുക്ക് ഏറെ ചെയ്യാനുള്ളത്.കാരണം ഏറ്റവുമധികം സഹിക്കുന്നത് അവരാണ്.
കഴിഞ്ഞ ഒരു മാസത്തെ വാര്‍ത്തകള്‍ എടുത്തു നോക്കൂ.പല തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍,ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍,ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ ,കൊലചെയ്യപ്പെടുന്ന കുട്ടികള്‍ .എത്രയെത്ര സംഭവങ്ങളാണ് നാം കണ്ടതും കേട്ടതും.എല്ലാം ഏതോ വിദൂര ദേശത്തേ കഥയല്ല.ഇതെല്ലാം സംഭവിച്ചത് നമ്മുടെ ചുറ്റുവട്ടത്തിലാണ്.നമ്മുടെ അയല്‍പക്കങ്ങളിലും കണ്ണും കാതും എത്തുന്ന ദൂരത്തുമാണ്.മൂന്നു വയസും ആറും പത്തും വയസായ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു.അതിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ അവര്‍ തകര്‍ന്നു പോകുന്നു.ചിലര്‍ ആത്മഹത്യ ചെയ്യുന്നു.ഇതെന്തൊരു ലോകമാണ്.
കുട്ടികള്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് എന്നെ ഏറ്റവുമധികം ഞെട്ടിച്ച കാര്യമാണ്.ആത്മഹത്യയ്ക്ക്പല കാരണങ്ങളാണ്.കുടുംബത്തില്‍ മുതല്‍ സ്‌കൂളുകളിലും കോളെജുകളിലും വരെ നടക്കുന്ന കാര്യങ്ങള്‍ അവരെ ഒരു മുഴം കയറിലേക്കും അല്പം വിഷത്തിലേക്കും പുഴയുടെ ആഴങ്ങളിലേക്കും പോകാന്‍ പ്രേരിപ്പിക്കുന്നു.പൂര്‍ണമായും വിടരും മുമ്പേ അങ്ങിനെ മരണത്തെ വരിച്ച എല്ലാ മുകുളങ്ങള്‍ക്കും എന്റെ കണ്ണീര്‍ പ്രണാമം.എന്താണ് നമുക്കും നമ്മുടെ കുട്ടികള്‍ക്കും പറ്റിയത് എന്ന ആലോചനയും എന്നില്‍ ഉയരുന്നു.
കുടുംബ പ്രശ്‌നങ്ങളും പഠന പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഇന്നു തുടങ്ങിയവയല്ല.എല്ലാക്കാലത്തും ഇവയെല്ലാം ഉണ്ടായിരുന്നു.പണ്ടും കുട്ടികള്‍ പരീക്ഷയില്‍ തോറ്റിരുന്നു.അധ്യാപകര്‍ കുട്ടികളെ അടിച്ചിരുന്നു.എന്നാല്‍ ആരും ആത്മഹത്യ ചെയ്തിരുന്നില്ല.അതിന്റെ കാരണമാണ് ഞാന്‍ പറയുന്നത്.അന്ന് വിദ്യാര്‍ത്ഥികള്‍ തോറ്റിരുന്നു.എന്നാല്‍ തോറ്റു എന്ന കാരണത്താല്‍ അവനെ അല്ലെങ്കില്‍ അവളെ വീട്ടില്‍ വെച്ചോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ചോ വാക്കുകള്‍ കൊണ്ടും ശാരീരികമായും പീഡനങ്ങള്‍ക്കിരയാക്കിയിരുന്നില്ല.പ്രോഗ്രസ് കാര്‍ഡ് കൊണ്ടു വരുമ്പോള്‍ അത് അച്ഛനോ അമ്മയോ കാണുമ്പോള്‍ അല്പനേരത്തേക്കുള്ള മുറുമുറുപ്പ് ,ഗുണദോഷിക്കല്‍ അതില്‍ കഴിഞ്ഞു എല്ലാം.പണ്ട് ചൂരലായിരുന്നെങ്കില്‍ ഇന്ന് ഇടിമുറിയായി.പണ്ട് ഗുണദോഷിക്കലാണെങ്കില്‍ ഇന്ന് എഴുതിത്തള്ളലായി.ഈ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ് നമ്മുടെ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്.
ബ്ലോഗിന്റെ പൂര്‍ണരൂപം

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....