എട്ടു മുസ്ലിം രാജ്യങ്ങളിലെ പത്ത് എയര്‍പോര്‍ട്ടില്‍ നിന്നുള്ള യു എസിലേക്കുള്ള യാത്രികര്‍ക്കാര്‍ക്കാണ് ലാപ്‌ടോപ്പും ടാബ്‌ലെറ്റുമുള്‍പ്പടെയുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കൈയ്യില്‍ കരുതുന്നതില്‍ അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണകാര്യ വിഭാഗത്തിന്റെ പുതിയ നിര്‍ദ്ദേശമാണിത്
പുതിയ നിര്‍ദ്ദേശത്തിന് ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.എന്നാല്‍ ഭീകരവാദ ഗ്രൂപ്പുകള്‍ അവരുടെ ആക്രമണ പദ്ധതികളില്‍ വരുത്തിയ മാറ്റവും എയര്‍പോര്‍ട്ടുകളും വിമാനങ്ങളും ആക്രമിക്കാനുള്ള പദ്ധതിയും തയ്യാറാക്കുന്നുവെന്ന ദേശീയ സുരക്ഷാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലക്ക് ബാധകമാക്കിയതെന്ന് വേണം കരുതാന്‍.ലാപ്‌ടോപ്പ്,ടാബ് ലെറ്റ്,ക്യാമറ,ട്രാവല്‍ പ്രിന്റേഴ്‌സ്,സാധാരണ മൊബൈല്‍ ഫോണുകളേക്കാല്‍ വലിയ ഗെയിംമുകള്‍ എന്നിവയ്ക്കാണ് നിലവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ക്യാബിന്‍ ക്രൂവിലുള്‍പ്പട്ടവര്‍ക്ക് ഇത് ബാധകമാവില്ല. യു എ ഇയിലെ ദുബായ്,അബുദബി,ജോര്‍ദ്ദാന്‍,കുവൈറ്റ് സിറ്റി,ജിദ്ദ,റിയാദ്,കാസാബ്ലാന്ഗാ,മൊറോക്കോ,ജോര്‍ദ്ദാന്‍,കെയ്‌റോ,ഈസ്റ്റാംബുള്‍ എന്നീ എയര്‍പോര്‍ട്ടുകളിലെ അമേരിക്കന്‍ യാത്രക്കാര്‍ക്കാണ് നിയന്ത്രണം.
പക്ഷെ ഈ എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന അമേരിക്കന്‍ കമ്പിനികളുടെ ഉടമസ്ത്ഥയിലുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.എത്രകാലം വിലക്ക് തുടരുമെന്നോ കൂടുതല്‍ രാജ്യങ്ങള്‍ക്കു കൂടി വിലക്കേര്‍പ്പെടുത്തുമോ എന്നുള്ള കാര്യങ്ങളിലൊന്നും അമേരിക്ക വിശദീകരണം നല്‍കുന്നില്ല. ഇന്‍ഡ്യയില്‍ നിന്ന് ദുബായ് വഴിയും അബുദാബി വഴിയും അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവരേയും ഈ വിലക്ക് ബാധിക്കും.നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള അന്‍പതില്‍ പരം സര്‍വ്വീസുകള്‍ക്ക് ഈ നിയന്ത്രണം ബാധകമാകും.പ്രത്യേകിച്ച് ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള അബുദബി എയര്‍പോര്‍ട്ടില്‍ നിന്നുള്ള അമേരിക്കന്‍ യാത്രക്കാരേ.നിലവില്‍ അബുദബിയില്‍ നിന്നുള്ള അമേരിക്കന്‍ യാത്രക്കാര്‍ക്ക് കര്‍ശന സുരക്ഷാ പരിശോധനയാണ് നടത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....