News Beyond Headlines

27 Wednesday
November

മലപ്പുറത്തൊരു അമുസ്ലീമിനെ മല്‍സരിപ്പിക്കാന്‍ സി പി എം ധൈര്യം കാട്ടുമോ?

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി കെ സൈനബ തട്ടമിടാറില്ല.തട്ടമിടാത്ത സൈനബയ്ക്ക് വോട്ടു ചെയ്യാനൊട്ടു മലപ്പുറത്തുകാര്‍ കൂട്ടാക്കിയില്ല.തട്ട പ്രശ്‌നം ഇ അഹമ്മദിനു വലിയ വിജയം നേടിക്കൊടുത്തു.മലപ്പുറത്തെ 'മതന്യൂനപക്ഷങ്ങള്‍'മാത്രമായിരിക്കില്ല അന്ന് സൈനബയ്ക്കു വോട്ടു ചെയ്തത്.കറകളഞ്ഞ ഇടതു പക്ഷക്കാരും ഏറെയുണ്ടവിടെ. ഒരു പക്ഷെ അവര് മാത്രമേ സൈനബയ്ക്ക് അന്ന് വോട്ട് നല്‍കിയിട്ടുണ്ടാകൂ എന്നാണ് ഇ അഹമ്മദ് നേടിയ വോട്ടിന്റെ എണ്ണമെടുത്താല്‍ മനസിലാകും.എന്നാല്‍ ഏതു നേരവും ജാതിയ്ക്കും മതത്തിനും അതീതമായി വാക്ക് ശരങ്ങളെയ്യുന്ന സി പി എമ്മിന് ഇ അഹമ്മദിന്റെ ഒഴുവിലേക്ക് ഏപ്രില്‍ 23 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിധിക്കൂട്ടിലേക്ക് ഒരമുസ്ലീമിനെ നിര്‍ത്താന്‍ സാധിക്കുമോ?
മലപ്പുറത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാമേ ഒരമുസ്ലീം മല്‍സരിച്ചിട്ടുള്ളൂ എന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.അതും മണ്ഡലം രൂപീകൃതമായ കാലത്തോ മറ്റോ.അതല്ലാതെ അവിടെ ആരേയും നിര്‍ത്താനോ മല്‍സരിപ്പിക്കാനോ ജയിപ്പിക്കാനോ ഒരു പാര്‍ട്ടിയും ധൈര്യം കാണിച്ചിട്ടില്ല.അതാണ് അവിടുത്തെ രാഷ്ട്രീയ പാരമ്പര്യം.മുസ്ലീം ഭൂരിപക്ഷമോ ഹിന്ദു ഭൂരിപക്ഷമോ എന്നുള്ളതാണ് പ്രശ്‌നമെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിമാരായി ഏകെ ആന്റണിയോ ഉമ്മന്‍ചാണ്ടിയോ വരില്ല.കാരണം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്ന ഇരുവരും മതന്യൂനപക്ഷമാണ്.അതുകൊണ്ട് മതത്തെ കൂട്ടുപിടിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുന്നതില്‍ ഒരു പാര്‍ട്ടിയുമ മുന്നിട്ടിറങ്ങേണ്ടതില്ല.പ്രത്യേകിച്ച് സിപിഎം .അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യം. ഈ ചര്‍ച്ചയില്‍ മുസ്ലിം ലീഗിനെ നമുക്ക് മാറ്റി നിര്‍ത്താം.ലീഗ് തികച്ചും വര്‍ഗീയ കാര്‍ഡിട്ട് കളിക്കുന്ന പാര്‍ട്ടിയാണ്.അവര് ലക്ഷ്യമിടുന്നതും മുസ്ലീം വോട്ടുകള്‍ തന്നെ.അതുകൊണ്ടാണ് കേരളത്തിന്റെ വടക്കേ അറ്റത്തേ ജനപിന്തുണ മധ്യത്തിലോട്ടും തെക്കോട്ടും കിട്ടാത്തത്.പക്ഷെ ഇടതു പക്ഷം അങ്ങനെയല്ലല്ലോ.2012 ല്‍ കയ്യാലപ്പുറത്തെ തേങ്ങാ പോലെ കോണ്‍ഗ്രസിനെ ഭരണമേല്‍പിച്ചതും 2017 ല്‍ അങ്ങ് നിലം പരിശാക്കി 'എല്ലാം ശരിയാക്കി തരാം'എന്നു പറഞ്ഞ പാര്‍ട്ടിയ്‌ക്കൊപ്പം മനസ് നട്ടതും കേരള ജനതയാണ്.അവിടെ സമുദായത്തിനായിരുന്നില്ല പ്രാധാന്യം.ഇടതു പക്ഷത്തിനായിരുന്നു.അവരുടെ ചിന്താഗതിക്കായിരുന്നു.
ഇനി വെറുതെ ഒരു സ്ഥാനാര്‍ത്ഥിയെ അവിടെ മല്‍സരിപ്പിക്കുകയായിരിക്കുമെന്നു കരുതി ഏതെങ്കിലുമൊരു മുസ്ലീം സമുദായാംഗമായ പാര്‍ട്ടിക്കാരനെ അവിടെ പിടിച്ചു നിര്‍ത്തി കുരുതിക്കു കൊടുത്തേക്കാമെന്ന് കരുതരുത്.അത് പാര്‍ട്ടിയുടെ തന്നെ ഏതെങ്കിലും സ്ഥാനം കൈയ്യാളുന്ന പാവപ്പെട്ടവനാണെങ്കില്‍ പോലും. ഈ തൊട്ടടുത്ത ദിവസം ഫലം വന്ന യു പിയില്‍ നിന്നൊരു പാഠമുണ്ട്.ബിജെപി കളിച്ചത് മോദി എന്ന ബ്രാന്‍ഡ് കൊണ്ടായിരുന്നു.56 ലധികം മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ 38 ലും അവിടെ വിജയിച്ചത് നിങ്ങള്‍ വര്‍ഗീയ പാര്‍ട്ടിയെന്ന് നാഴികകയ്ക്കു നാല്പതു വട്ടവും കൊട്ടിഘോഷിക്കുന്ന ബിജെപി ആയിരുന്നു.അപ്പോള്‍ ഒന്നു മനസിലാക്കാം ജാതി തീരുമാനിക്കുന്ന രാഷ്ട്രീയയത്തില്‍ നിന്നും ഇടതു പക്ഷമെങ്കിലും അകന്നു പോകേണ്ട കാലമാണ്.ഇവിടെ വികസനത്തിനാണ് പ്രാധാന്യമുണ്ടാകേണ്ടത്.അതുപോലെ പിന്നോക്ക കാര്‍ഡില്‍ കളിച്ച സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമൊക്കെ പൊട്ടിത്തകര്‍ന്നതും കണ്ടതാണ്.അതങ്ങ് വടക്കെന്നെഴുതി തള്ളിക്കളയുകയല്ല വേണ്ടത്.
തലസ്ഥാനത്തു നിന്നു കേരളത്തിനെന്തു എന്തെങ്കിലുമൊക്കെ നേടിയെടുക്കാന്‍ പ്രാപ്തിയുള്ള നേതാവാണ് വരേണ്ടത്.മതേതര നിലപാടില്‍ നിന്ന് മണ്ഡലത്തില്‍ നിന്നു കളിക്കാന്‍ കഴിയണം.ഇടതു പക്ഷം ഒരമുസ്ലീമിനെ മല്‍സരിപ്പിച്ചാല്‍ അതി ചരിത്രത്തിന്റെ തിരുത്തിക്കുറിക്കലാണ്.ജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കുന്ന പേരുമാവും അത്.തട്ടമിടാത്തവരും തൊപ്പിവെക്കാത്തവരും മല്‍സരിച്ചാല്‍ വോട്ട് നല്‍കില്ലെന്ന നിലപാടില്‍ നിന്നു ജനങ്ങള്‍ വളരണം.പകരം വികസനമാകണം വോട്ടാകണം.ജാതി മത രാഷ്ട്രീയത്തിന് അതീതമാകണം വോട്ടുകള്‍

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....