News Beyond Headlines

28 Thursday
November

സുധീരന്റെ രാജിയും,ഒ സിയുടെ കുടില ബുദ്ധിയും

പാളയത്തില്‍ പടയും ചേരിതിരിവും വി എം സുധീരനെ രാഷ്ട്രീയ വനവാസത്തിലേക്കു തന്നെയാകും നയിക്കുക എന്ന സൂചന നല്‍കിയാണ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നത്.പെട്ടന്നൊരു തീരുമാനമാണ് രാജി എന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്.ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം തന്നെയാണ് രാജി എന്നു കരുതുന്നു.കേരളത്തില്‍ നിന്ന് കുടില ബുദ്ധിക്കാരനും ചാണക്യതന്ത്രജ്ഞനുമായ ഉമ്മന്‍ചാണ്ടി തന്നെയാണ് ഇതിനു പിന്നിലെന്നു കരുതാതിരിക്കാനാവില്ല.ഇരു നേതാക്കന്‍മാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചക്കുറവ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ മറ നീക്കി പുറത്തു വന്നതാണ്.പരസ്പരം പഴിചാരലും ചെളിവാരിയെറിയലുമായി കടന്നു പോയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് കേരളത്തില്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നു തന്നെയല്ല ബാറിലും സോളാറിലും ചീഞ്ഞു നാറി കോണ്‍ഗ്രസ് ദ്രവിച്ചു പോയി എന്നു പറയുന്നതാവും നേര്.അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സുധീരനും ഒരു കാര്യത്തിലും യോജിപ്പുണ്ടായിരുന്നില്ല.
ടക പി സി സി അധ്യക്ഷ സ്ഥാനം സുധീരന് നല്‍കിയതു തന്നെ ഒ സി ഉള്‍പ്പടെയുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരേ ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്.കുറെക്കാലമായി പണിയൊന്നുമില്ലാതിരുന്ന ആദര്‍ശധീരനായ നേതാവിന് പാര്‍ട്ടി നല്‍കിയ സ്ഥാനം സത്യത്തില്‍ കുരുതിക്കളമായിരുന്നു.സമൂല ശുദ്ധീകരണത്തിനു തന്നെയാണ് അന്ന് ഹൈക്കമാന്‍ഡ് സുധീരനെ ഭാരമേല്‍പ്പിച്ചതെന്നു വ്യക്തം
എന്നാല്‍ മദ്യത്തെ തൊട്ടപ്പോള്‍ തന്നെ സുധീരന്റെ കൈപൊള്ളി.ചേരി തിരിഞ്ഞുള്ള പോരും തുടങ്ങി.എന്നാല്‍ പടപൊരുതനുറച്ചായിരുന്നു സുധീരന്‍.സുധീരന്റെ മിടുക്കില്‍ സര്‍ക്കാര്‍ പുതിയ മദ്യ നയം കൊണ്ടു വന്നു.ബാറുകളില്‍ മദ്യം പാടില്ല.മദ്യ രാജാക്കന്‍മാരും രാഷ്ട്രീയ മേലാളന്‍മാരും എല്ലാംചേര്‍ന്ന് സംഭവം കലക്കി കുളമാക്കി.ബാറ് കോടതിയിലെത്തി.കെ എം മാണിയും കെ ബാബുവും പുറത്തു പറയാത്ത മറ്റനേകരും ചേര്‍ന്ന് ബാറുടമകളഉടെ കൈയ്യില്‍ നിന്ന് പണം കൈപ്പറ്റിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചു.സുധീരന്‍ സര്‍ക്കാരിനെ വല്ലാത്ത പ്രതിസന്ധിയിലേക്ക് താഴ്ത്തിയെന്നു തന്നെ ഉന്നത തല യോഗങ്ങളിലുള്ള ചര്‍ച്ചകള്‍ സജീവമായി.ഒളിഞ്ഞും തെളിഞ്ഞും നിന്ന് വി എം കുറച്ചധികം പേരുദോഷം കേട്ടു.അവസാനം കെ എം മാണിയെ രാജിവെയ്പ്പിക്കുന്നതു വരെയെത്തി കാര്യങ്ങള്‍.തൃപ്പൂണിത്തുറ എംഎല്‍എയും മദ്യമന്ത്രിയുമായ കെ ബാബുവിന്റെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലാക്കി കാര്യങ്ങള്‍.
അത്രയുമായിട്ടും കാര്യങ്ങള്‍ തീര്‍ന്നില്ല.തെരഞ്ഞെടുപ്പില്‍ വി എം സുധീരനെ വെട്ടി ബെന്നി ബെഹനാനും കെ ബാബുവിനും സീറ്റുറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു.കെ ബാബുവിന് സീറ്റു കിട്ടി.പക്ഷെ ബാബു തൃപ്പുണിത്തുറയില്‍ നിന്ന് ബാറില്‍ തട്ടി എട്ടു നിലയില്‍ പൊട്ടി.ചാണ്ടിയും സുധീരനും തമ്മിലുള്ള കടുത്ത പോര് കോണ്‍ഗ്രിസിനെ കാണാക്കയത്തിലേക്കു തള്ളിയിട്ടു എന്നു പറയുന്നതാകും നേര്.തെരഞ്ഞെടുപ്പില്‍ വല്ലാത്തൊരു ഗതികേടു തന്നെയാണ് കോണ്‍ഗ്രസ് നേരിട്ടത്.ബാര്‍ ഇഷ്യൂ വല്ലാത്ത പാര്‍ട്ടിയെ വല്ലാത്ത പ്രതിസന്ധിയിലാക്കി.ഭരണം നഷ്ടപ്പെട്ടു.പരസ്പരം പഴി ചാരി നേതാക്കന്‍മാര്‍ രക്ഷപെട്ടു.
എന്നാല്‍ പ്രതിപക്ഷനേതാവെന്ന സ്ഥാനം, വേണ്ടന്നു വെച്ച് ഉമ്മന്‍ചാണ്ടി നോട്ടമിട്ടിരുന്നത് കെപിസിസി അധ്യക്ഷസ്ഥാനം തന്നെയാണെന്നു വ്യക്തം.എന്നാല്‍ രാഷ്ട്രീയ ചാണക്യന് പല തവണ അടിപതറി.പക്ഷെ ഉമ്മന്‍ചാണ്ടി പോരാട്ടം തുടര്‍ന്നു.എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് സുധീരനും ഉമ്മന്‍ചാണ്ടിക്കും വെല്ലുവിളിയായി.യുവാക്കള്‍ക്കായിരുന്നു തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം.അറുപതു കഴിഞ്ഞവരേ കിളവന്‍മാരാക്കി മാറ്റ#ി നിര്‍ത്തി ഡി സി സി അധ്യക്ഷ സ്ഥാനമെല്ലാം പുതുമുഖങ്ങള്‍ക്കു നല്‍കി.പുതിയൊരടവ് എഐസിസിയും പയറ്റി.എന്നാലും അധ്യക്ഷന്‍ നിലനില്‍ക്കുകയാണല്ലോ?ഉമ്മന്‍ചാണ്ടിയുടെ നിരന്തര ഡല്‍ഹി യാത്രകള്‍ ആരേ പ്രീണിപ്പിക്കാനായിരുന്നു എന്ന് പുതിയ സംഭവ വികാസങ്ങളോടെ വ്യക്തമാണ്.എന്നാല്‍ വി എം അങ്ങ് മാറിനിന്നോളാന്‍ മുകളില്‍ നിന്ന് ഓര്‍ഡര്‍ നല്‍കി.അങ്ങനെ വി എം സുധീരന്‍ കെ പി സി സി അധ്യക്ഷസ്ഥാനം രാജി വെയ്ക്കുന്നു
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് രാജി പദവിയില്‍ നിന്ന് രാജിവെയ്ക്കുന്നു.ഇന്നു തന്നെ എ ഐ സി സി യ്ക്ക് അദ്ദേഹം രാജി സമര്‍പ്പിക്കും.പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കണമെന്ന ആകെയുള്ള നിലപാടും സുധീരനെ രാജിയിലേക്ക് നയിച്ചതിന്റെ കാരണങ്ങളിലൊന്നായേക്കും.കോണ്‍ഗ്രസ് പുനസംഘടനയില്‍ വി എം സുധീരന് കാര്യമായ രീതിയിലൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തവണ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്.പാളയത്തില്‍ പട തന്നെയാകും പ്രധാനമായും സുധീരനെ രാജിയിലേക്ക് നയിച്ചതെന്നു കരുതുന്നു. ഇനി സംഘടന ആരു നയിക്കുമെന്ന് ചോദ്യമുയരാം.സകല അടിയും കളിയും കഴിഞ്ഞ് പത്തൊന്‍പതാമത് അടവെടുത്ത ഉമ്മന്‍ചാണ്ടിയ്ക്ക് സ്വര്‍ണത്തളികയില്‍ അധികാരം നല്‍കാന്‍ എ ഐ സി സി തയ്യാറായേക്കുമോ അതോ യൂത്തന്‍മാരാരെങ്കിലും ഇന്ദിരാഭവന്റെ അണിയറയില്‍ നിന്നും അരങ്ങത്തേക്ക് അധ്യക്ഷനായി എത്തുമോ?

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....