വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറയിലെ മുനിയറഗുഹ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍നിന്നു രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭഗുഹയാണു മുനിയറ ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിനു സമീപത്തു നിന്നാല്‍ വലിയ ശക്തിയിലുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാം. പുറമെ നിന്നു നോക്കുമ്പോള്‍ ചെറിയ ഒരു ഗുഹയായി തോന്നുമെങ്കിലും ഇരുപതടി ഉള്ളിലേക്കു കയറിയാല്‍ ഒരാള്‍ക്ക് നിവര്‍ന്നു നടക്കാന്‍ പറ്റുന്ന വലിപ്പമുണ്ട്.
ഗുഹ കാണാന്‍ ദിനംപ്രതി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് വരുന്നത്. പ്രകൃതി സൗന്ദര്യം കൊണ്ടു കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.
സമുദ്ര നിരപ്പില്‍നിന്ന് 3,200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ പേര് സൂചിപ്പിക്കുന്നത് പോലെ ഇലകള്‍ വിഴാറില്ല എന്നതു തന്നെയാണ് പ്രധാന പ്രത്യേകത. മൂന്നു മലകളുടെ മധ്യത്തിലുള്ള ഇലവീഴാപൂഞ്ചിറയില്‍ ഒരു മരം പോലുമില്ല. തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് ഇലവീഴാപൂഞ്ചിറ സമ്മാനിക്കുന്നത്. ട്രക്കിംഗ് പ്രീയരുടെ ഇഷ്ടഭൂമിയാണ് ഇലവീഴാ പൂഞ്ചിറ.
പാഞ്ചാലിയുടെ നീരാട്ട് കാണാന്‍ ഇടയായ ചില ദേവന്‍മാരുടെ മനസ് ഇളകി. അവര്‍ പാഞ്ചാലിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി. ഇത് മനസിലാക്കി ഇന്ദ്രന്‍ തടാകത്തിനു മറ നിര്‍മിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സൃഷ്ടിച്ചതാണത്രെ തടാകത്തിന് ചുറ്റുമുള്ള മൂന്ന് മലകള്‍ എന്നതാണ് ഐതീഹ്യം. തൊടുപുഴയില്‍നിന്നും കാഞ്ഞാര്‍ കൂവപ്പള്ളി വഴി ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇലവീഴാ പൂഞ്ചിറയിലെത്താം. അവിടെനിന്ന് രണ്ടു കിലോമീറ്ററുകുടി മുന്നോട്ടു പോകുമ്പോഴാണ് മുനിയറ ഗുഹ സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....