മാരുതി സുസുക്കിയുടെ കരുത്തു കൂടിയ ഹാച്ച്ബാക്ക് ബലേനൊ ആര്‍എസ് വിപണിയിലെത്തി. സുസുക്കിയുടെ നെക്സ്റ്റ് ജനറേഷന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ബലേനോ ആര്‍എസിന് ഭാരക്കുറവും കൂടുതല്‍ സുരക്ഷയുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 8.69 ലക്ഷം രൂപയാണ് ന്യൂഡല്‍ഹി എക്‌സ്‌ഷോറൂമില്‍ വാഹനത്തിന്റെ വില.
ഒരു ലീറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനാണ് ബലേനൊ ആര്‍എസിന് കരുത്തേകുന്നത്. 5500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി കരുത്തും 1700-4500 വരെ ആര്‍പിഎമ്മില്‍ 150 എൻഎം ടോർക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ബ്ലാക്ക് തീമിലുള്ള മുന്‍ഗ്രില്ലുകള്‍, കറുത്ത അലോയ് വീലുകള്‍, ഡേടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് കാറിനെ കൂടുതല്‍ സ്റ്റൈലിഷും സ്‌പോര്‍ട്ടിയറുമാക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. വെറും 12 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കീമി വേഗത കൈവരിക്കുമെന്ന് കമ്പനി അറിയിച്ചു.
മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വില്‍പ്പനയ്‌ക്കെത്തുന്ന ഈ പുതിയ ബലേനൊയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാരുതിയുടെ ആദ്യ പെര്‍ഫോമന്‍സ് ഹാച്ച്ബാക്കായ ബലേനൊ ആര്‍എസ്, പുന്തോ അബാര്‍ത്ത്, പോളോ ജിടി ടിഎസ്‌ഐ എന്നീ വാഹനങ്ങളുമായായിരിക്കും മത്സരിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....