ജോയ് മാത്യു സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തി. ഫേസ്‌ബുക്ക് പ്രതികരനങ്ങളെല്ലാം നിര്‍ത്തിവെക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജോയ് മാത്യൂ ഇരുപത്തിനാലു മണിക്കൂറില്‍ ഞാന്‍ തോറ്റു തൊപ്പിയിട്ട് തിരിച്ചു വന്നിരിക്കുന്നു എന്ന പ്രസ്താവനയോടെയാണ് വീണ്ടും ഫേസ്‌ബുക്കില്‍ കുറിപ്പെഴുതിയത്. പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുന്ദന്‍ ചന്ദ്രാവത്തിനെ കണക്കറ്റ് പരിഹസിച്ചാണ് ജോയ് മാത്യു തന്റെ തിരിച്ചുവരവറിയിച്ചത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
ഇരുപത്തിനാലു മണിക്കൂറിൽ ഞാൻ തോറ്റു തൊപ്പിയിട്ട് തിരിച്ചു വന്നിരിക്കുന്നു രണ്ടു ലക്ഷത്തിൽപ്പരം പേർ അതിൽ വിമർശകരുണ്ട് അനുകൂലികളും പ്രതികൂലികളുമുണ്ട് തമാശക്കാരുടെ ഒരു പട തന്നെയുണ്ട് കൂടാതെ കുറച്ച് സ്നേഹ ഭീഷണിക്കാരും ഇത്രയും പേരെനിരാശപ്പെടുത്തിയാൽഎനിക്ക് ശാപം കിട്ടുമത്രെ അതിനാൽ ഞാൻ തിരിച്ചുവരുന്നു തിരിച്ചുവരാൻ മറ്റൊരു കാരണം കൂടിയുണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് ഒരു വിഡ്ഡി വിലയിട്ടത് വെറും ഒരു കോടി രൂപ ! കാര്യം ഞങ്ങൾ ഞങ്ങളുടെ മുഖ്യമന്ത്രിയെ വിമർശിക്കും തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കും അതൊക്കെ ഞങ്ങളുടെ നാടിന്റെ നന്മക്കാണു ഞങ്ങളുടെ അവകാശവുമാണു അതൊക്കെക്കണ്ട് ഒരു കോടി രൂപാ സഞ്ചിയിലിട്ട് ഇങ്ങോട്ട് വരണ്ട കുണ്ടാ മൂന്ന് കോടിജനങ്ങളുടെ ഭരണകർത്താവാണു പിണറായി വിജയൻ എന്ന മുഖ്യമന്ത്രി തനിക്ക് പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങൾ ഒരാൾ ഒരു രൂപാവെച്ച് എടുത്താൽ തന്നെ മൂന്നുകോടി രൂപാ വരും അത് തനിക്ക് തന്നേക്കാം എന്തിനാന്ന് വെച്ചാൽ തന്നെപ്പോലെ തലക്ക് വെളിവില്ലാത്തവരുടെ ചികിൽസാഫണ്ടിലേക്ക് തലയിൽ ആൾതാമസമുള്ളവരും ഇതേ വിഡ്ഡിയാന്റെ സംഘടനയിലുണ്ടെന്നത് അറിഞ്ഞതിൽനമുക്കാശ്വസിക്കാം പിണറായി വിജയൻ ഒരു പാർട്ടിയുടെ നേതാവായിരിക്കാം അതിലുപരി ഞങ്ങൾ മൂന്നുകോടി ജനങ്ങളുടെ രക്ഷിതാവാണുകുറ്റങ്ങളും കുറവുകളും കണ്ടേക്കാം പക്ഷെ ജനങ്ങളുടെ ഭരണകർത്താവിന്റെ തലക്ക് വിലയിടുന്നതിനെ പ്രതിപക്ഷ കക്ഷികൾ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല അതുകൊണ്ട് എന്റെ കുണ്ടാ ഒരു കോടിയുടെ ആ പരിപ്പുമായി ഇങ്ങോട്ട് ,കേരളത്തിലേക്ക് വരേണ്ടതില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....