ടതക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയിട്ട് ഇന്ന് ഒരു വര്‍ഷം. കന്യാസ്ത്രീകളുള്‍പ്പടെ16 പേരേ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്.അന്നു മുതല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം മോചന ശ്രമം തുടരുകയാണ്.
മോചനത്തിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്‍ഡ്യയ്ക്ക് യെമനില്‍ നയതന്ത്രകാര്യാലയമില്ലാത്തതും അവിടെ സ്ഥിരമായ സര്‍ക്കാര്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഫാദര്‍ ടോം ഉഴുന്നാലിന്റേതെന്ന് പറയപ്പെടുന്ന മോചനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ കുറച്ചു നാള്‍ മുന്‍പ് പുറത്തു വന്നിരുന്നു.എന്നാല്‍ താന്‍ എവിടെയാണെന്ന് ആരാണ് തട്ടിക്കൊണ്ടു പോയതെന്നോ വീഡിയോയിലും വ്യക്തമാക്കുന്നില്ല.മോചനത്തിനായി ഫലപ്രദമായ നീക്കം നടത്തണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ സഭാ പ്രതിനിധികളും മറ്റ് ക്രൈസ്തവ സഭാ പ്രതിനിധികളും എം പി മാരുമൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.മോചനത്തിനായി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് മോദി ഉറപ്പും നല്‍കിയിട്ടുണ്ട്.ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ ജന്മനാടായ രാമപുരത്ത് ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.കൂടാതെ വിവിധ ഇടങ്ങളില്‍ പ്രാര്‍ത്ഥനകളും ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....