അതിഥികളെ ക്ഷണിച്ചത് വീഡിയോ ദൃശ്യങ്ങളിലൂടെ,വിവാഹത്തിന് മുപ്പതിനായിരത്തിലധികം അതിഥികള്‍,മധ്യകാലഘട്ടത്തിലെ ഇന്‍ഡ്യന്‍ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന വിവാഹപ്പന്തല്‍,വിരുന്നിന് പ്രമുഖ ഇന്‍ഡ്യന്‍ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും ,എല്ലാം തികഞ്ഞ അത്യാഡംബര വിവാഹം.വിവാഹ സല്‍ക്കാരത്തിന് അതിഥികളെ നിയന്ത്രിക്കാന്‍ ലോക്കല്‍ പൊലീസ് പടയും ഡ്രോണ്‍ ക്യാമറകളും.ഈ വിവാഹാഘോഷം നടന്നത് മുംബൈയില്‍ ,നടത്തിയത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്‍ റാവുസാഹബ് ദാന്‍വേ,ഇതേ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തിന്റെ പാര്‍ട്ടി അധ്യക്ഷന്റെ മകന്റെ വിവാഹത്തിന് ഇത്രയെങ്കിലും ആഡംബരം വേണ്ടേ,വരന്‍ മറാത്താവാദിലെ ഭോകര്‍ത്തനിലെ എം എല്‍ എ സന്തോഷ്(ഇദ്ദേഹത്തിന്റെ മണ്ഡലമായ മറാത്താവാദ് കഴിഞ്ഞ രണ്ടു വര്‍ഷമായി കൊടുംവരള്‍ച്ചയെ നേരിടുകയാണ്),വധു രേണു മറാത്തി സംഗീതജ്ഞന്‍ രാജേഷ് സര്‍കതേയുടെ മകള്‍.എങ്കില്‍ പിന്നെ ആഡംബരത്തിനു കുറവു വരുത്തുന്നതെങ്ങനെ.
അതിഥികളായെത്തിയവരില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും .അവര്‍ക്ക് ഇത്രയുമൊക്കെ നല്‍കിയാല്‍ മതിയോ.അക്ഷരാര്‍ത്ഥത്തില്‍ വിവാഹോല്‍സവത്തിനായി അതിഥികളെ സ്വീകരിക്കാന്‍ ഒരു റോഡ് തന്നെ അടച്ചിട്ടു. ഡിസംബറില്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്കായി വിമാനം ചാര്‍ട്ട് ചെയ്തതും ഒരു സ്‌പെഷ്യല്‍ വിമാനം തയ്യാറാക്കിയതുമൊക്കെ ഏറെ വിമര്‍ശനം ഏറ്റു വാങ്ങിയിരുന്നു.ബാംഗ്ലൂരിലെ ഖനി രാജാവ് ഗാലി ജനാര്‍ദ്ദന റെഡ്ഡി അദ്ദേഹത്തിന്റെ മകളുടെ വിവാഹം 500 കോടി മുടക്കി അത്യാഡംബര പൂര്‍ണമായി ആഘോഷിച്ചപ്പോള്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നേതാക്കന്‍മാരോട് ആവശ്യപ്പെട്ട പാര്‍ട്ടിയുടെ മകന്റെ വിവാഹമാണ് അത്യാഡംബര പൂര്‍ണമായി ആഘോഷിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....