News Beyond Headlines

27 Wednesday
November

ഒരു മെക്‌സിക്കന്‍ അപാരത തനി പൈങ്കിളി സിനിമയെന്ന് പി സി വിഷ്ണുനാഥ്

ഒരു മസാല ചിത്രത്തിന്റെ എല്ലാ ചേരുവകളും കൂട്ടിയുണ്ടാക്കിയ തനി പൈങ്കിളി സിനിമയാണ് മെക്‌സിക്കന്‍ അപാരതയെന്ന് മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥ്.രാഷ്ട്രീയ ചരിത്രമറിയാത്ത ആ ചരിത്രമില്ലാത്ത ആ സിനിമയെ എങ്ങനെ രാഷ്ട്രീയ സിനിമയെന്ന് വിളിക്കുമെന്ന് പി സി തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
പി സി വിഷ്ണുനാഥിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു മെക്സിക്കന്‍ അപാരത' തിയറ്ററുകളില്‍ എത്തുന്നു; രാഷ്ട്രീയ സിനിമകള്‍ ഒരുപാട് വന്നുപോയ നാടാണ് കേരളം. ഈനാട്, മീനമാസത്തിലെ സൂര്യന്‍, പഞ്ചവടിപ്പാലം, ലാല്‍സലാം, സന്ദേശം, പിറവി, മാന്യമഹാജനങ്ങളെ, അറബിക്കഥ തുടങ്ങി നിരവധിയെണ്ണം രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ പട്ടികയില്‍ എണ്ണം പിടിച്ചിട്ടുണ്ട്. നല്ല പ്രമേയമാണെങ്കില്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് നമ്മുടെ പ്രബുദ്ധ പ്രേക്ഷകര്‍ക്കുള്ളത്.
ഒരു ട്രെയ്ലര്‍ കണ്ടതുകൊണ്ട് 'മെക്സിക്കന്‍ അപാരത'യെ വിലയിരുത്താന്‍ പറ്റില്ലെങ്കിലും അതില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും നന്നായി ചേര്‍ത്തിട്ടുണ്ട്. 'സ്റ്റേജിന്റെ പിറകിലേക്ക് വാടാ' എന്നൊക്കെയുള്ള ഡയലോഗില്‍ നിന്ന് ഈ സിനിമയുടെ സഞ്ചാരപഥമുള്‍പ്പെടെ മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. തനി പൈങ്കിളി സിനിമയായിട്ട് തന്നെയാണ് ഈ സിനിമയെ ആദ്യ കാഴ്ചയില്‍ തോന്നുന്നത്. ഇനി മറിച്ചാണെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും, കാണാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതിനാല്‍ കാഴ്ചക്കാരുടെ ആസ്വാദനശേഷിക്ക് വിടും; ആ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരുവിധ അസഹിഷ്ണുതയുമില്ലെന്ന് ആദ്യമേ പറയട്ടെ.
പക്ഷെ മെക്സിക്കന്‍ അപാരതയുമായ് ബന്ധപ്പെട്ട് അതിന്റെ പ്രയോക്താക്കള്‍ പ്രചരിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍, ഇതാണോ രാഷ്ട്രീയ സിനിമ എന്ന ചോദ്യമുയരുന്നു. അതിന് മറുപടി പറയാന്‍ ആദ്യം ചരിത്രം പഠിക്കണം. ചരിത്രം അറിയില്ലെങ്കില്‍ അത് തമസ്‌കരിക്കുകയല്ല, പഠിക്കുക തന്നെവേണം.
മഹാരാജാസിന്റെ ചരിത്രമല്ല ഈ സിനിമയെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. മഹാരാജാസിന്റെ ചരിത്രം എ കെ ആന്റണിയുടെയും വയലാര്‍ രവീന്ദ്രന്‍ എന്ന വയലാര്‍ രവിയുടെയും ചരിത്രമാണ്. ആ ചരിത്രത്തില്‍ നിന്നാണ് ഐക്യ കേരളത്തോളം ചരിത്രമുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയുണ്ടായത്-കേരള വിദ്യാര്‍ത്ഥി യൂണിയന്‍.
ആ സംഘടനയുടെ ചരിത്രത്തിലാണ് അധ്യാപകര്‍ക്ക് ഡയറക്ട് പേയ്മെന്റിനുവേണ്ടി സമരം ഉണ്ടായത്. ആ സംഘടനയുടെ ചരിത്രത്തിലാണ് ഡിറ്റന്‍ഷനെതിരായ പ്രക്ഷോഭം ഉണ്ടായത്. ആ സംഘടനയുടെ ചരിത്രത്തിലാണ് 53 ദിവസം നീണ്ടുനിന്ന സ്വകാര്യ മാനേജ്മെന്റുകള്‍ക്കെതിരായ ഏറ്റവും വലിയ വലിയ സമരം ആരംഭിച്ചത്. ആ സംഘടനയുടെ രണസ്മരണകള്‍ നെഞ്ചേറ്റിയാണ് ഫീസുകള്‍ ഏകീകരിക്കാനും സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കാനും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്; ആ സംഘടനയുടെ ചരിത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി സിന്‍ഡിക്കേറ്റ് അംഗമായി ചിറ്റാര്‍ രാജന്‍ കടന്നുവന്നത്. ആ സംഘടനയുടെ ചരിത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി തലേക്കുന്നില്‍ ബഷീര്‍ സ്ഥാനമേറ്റത്. അങ്ങനെ ആ സംഘടനയ്ക്ക് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പ്രഥമ ഇടം ഉണ്ടായിരുന്നു. ആ സംഘടനയാണ് കെ എസ് യു. അല്ലാതെ കെ എസ് എയുവിന്റെ ചരിത്രം ഏതെങ്കിലും ഒരു കോളജിന്റെ പശ്ചാത്തലത്തില്‍ വികലമാക്കി എഴുതാന്‍ ആരു വിചാരിച്ചാലും നടക്കില്ല.
കേരളത്തിലെ ക്യാംപസില്‍ ഇന്ന് കത്തുന്ന ഒരുപാട് രാഷ്ട്രീയ വിഷയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. അത് സ്വാശ്രയ ക്യാംപസുകളിലെ ഇടിമുറികളില്‍ കൊല്ലപ്പെട്ട ജിഷ്ണുപ്രണോയിയുടെ കഥ ഇത്തരം സിനിമകള്‍ സംസാരിക്കുന്നുണ്ടോ എന്നറിയില്ല; രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം വന്നതിന്റെ പേരില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയാവുന്ന ആണ്‍ കുട്ടയുടെ കഥ, 'നീ നായരല്ലേ താഴ്ന്ന ജാതിക്കാരോട് സംസാരിക്കുന്നത് ശരിയാണോ' എന്ന് ചോദിക്കുന്ന പ്രിന്‍സിപ്പല്‍മാരുടെ അടുക്കളയില്‍ ജോലി ചെയ്യേണ്ടി വരുന്ന കുട്ടികളുടെ ഗതികേട്... അതൊക്കെയാണ് ഇന്നത്തെ ക്യാംപസിലെ രാഷ്ട്രീയം. ക്യാംപസ് പശ്ചാത്തലത്തില്‍ എടുത്തെന്ന് അവകാശപ്പെടുന്ന മെക്സിക്കന്‍ അപാരത മേല്‍പ്പറഞ്ഞ ക്യാംപസിന്റെ തീക്ഷ്ണ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ടോ എന്ന് നമുക്ക് നോക്കാം; അതല്ല കണ്ണില്‍പൊടിയിടുന്ന പൈങ്കിളി മുദ്രാവാക്യവും ആക്രോശവുമാണെങ്കില്‍ അതിന്റെ സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിലാവും.
ഞാന്‍ ഏറ്റവും അടുത്തുകണ്ട മികച്ച രാഷ്ട്രീയ സിനിമ വെട്രിമാരന്റെ 'വിസാരണെ'യാണ്; വ്യാജ ഏറ്റുമുട്ടലുകളുടെ കാലത്ത് ഏറെ പ്രസക്തിയുള്ള പ്രമേയം. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രി നേടിയ ചിത്രം. അത്തരം ഉള്‍ക്കാമ്പുള്ള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയ്ക്കിടയില്‍ പൈങ്കിളി പ്രമേയവും ചരിത്രവധവുമാടി തീര്‍ക്കാന്‍ ശ്രമിക്കുന്നത്, കാലഘട്ടത്തിനോടും ഒരു തലമുറയോടും ചെയ്യുന്ന അപരാധമാണ്.
കേരളത്തിലെ ക്യാംപസുകളില്‍ എസ് എഫ് ഐ ആകെ നാണം കെട്ടു നില്‍ക്കുന്ന അവസ്ഥയിലാണ്; ലോ അക്കാദമി സമരത്തില്‍ പ്രിന്‍സിപ്പലിനോടും അവരുടെ അടുക്കള ഭരണത്തോടും എസ് എഫ് ഐ കാണിച്ച കൂറ് നാം മറക്കില്ല; സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് ആലേഖനം ചെയ്ത കൊടി ഉപയോഗിച്ച് കോളജ് അധികാരികളുടെ തീന്‍മേശ തുടയ്ക്കുന്ന കാര്‍ട്ടൂണ്‍വരച്ചത് മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റാണ്; കേരള സര്‍വകലാശാലയില്‍ സദാചാര ഗുണ്ടായിസത്തിനും മടപ്പള്ളി കോളജിലുള്‍പ്പെടെ ക്വാട്ടേഷന്‍ അക്രമണങ്ങള്‍ക്കും നേതൃത്വം കൊടുത്ത ഈ സംഘടന വിദ്യാര്‍ത്ഥി സമൂഹത്തിന് മുമ്പില്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ആകെ നാണംകെട്ടു നില്‍ക്കുന്ന അവസ്ഥയില്‍ എസ് എഫ് ഐക്ക് കച്ചിത്തുരുമ്പാകാന്‍ ചലച്ചിത്ര കസര്‍ത്തുക്കളാല്‍ സാധിക്കുമോ? ഇല്ലെന്ന്

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....