രാജ്യാന്തര വിപണിയിൽ ടൊയോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ വാഹനങ്ങളിലൊന്നാണ് ഹയാസ്. ടൊയോട്ടയുടെ വലിയ രൂപവും വിശ്വാസ്യതയുമാണ് ഹയാസിനെ രാജ്യാന്തര വിപണിയിലെ ജനപ്രിയ വാണിജ്യവാഹനങ്ങളിലൊന്നാക്കി മാറ്റിയത്. രൂപം കൊണ്ടും വലിപ്പംകൊണ്ടും ജാപ്പനീസ് വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന ഹയാസ്‍ ഇന്ത്യൻ വിപണിയിൽ ഇതുവരെ കമ്പനി അവതരിപ്പിച്ചിട്ടില്ല.
എന്നാല്‍ ആഫ്രിക്കൻ രാജ്യങ്ങളിലും ജപ്പാനിലും ചൈനയിലും തായ്‌ലാൻഡിലും വിപണിയിലുള്ള ഈ വാഹനം ഗ്രീൻലാൻഡ് ട്രാവൽസാണ്ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ജപ്പാനില്‍നിന്ന് തായ്‌ലാൻഡിലെത്തിച്ച ഈ വാഹനത്തില്‍ ഏകദേശം 1.02 കോടി രൂപ മുടക്കി ലക്ഷ്വറി മോഡിഫിക്കേഷനുകൾ നടത്തിയ ശേഷമാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.
ഓട്ടമാറ്റിക്ക് സ്ലൈഡിങ് ഡോറാണ് ഈ വാഹനത്തിന് നല്‍കിയിട്ടുള്ളത്. ആഡംബത്തിനു മുൻതൂക്കം നൽകിയാണ് വാഹനത്തിന്റെ ഇന്റീരിയർ. ഓട്ടമാറ്റിക്ക് അഡ്ജസ്റ്റ്മെന്റുള്ള പുഷ്ബാക്ക് സീറ്റുകൾ, തൈ സപ്പോർട്ട്, ലംബാർഡ് സപ്പോർട്ട് എന്നിവയുമുണ്ട്. സീറ്റുകളില്‍ മൂന്ന് ടൈപ്പ് മസാജ് ഫങ്ഷനും നൽകിയിട്ടുണ്ട്. അതോടൊപ്പം മ്യൂസിക്ക് സിസ്റ്റം, എൽസിഡി ടിവി എന്നിവയും വാഹനത്തിലുണ്ട്.
ആരെയും ആകർഷിക്കുന്ന തരത്തിലാണ് ഇന്റീരിയർ ലൈറ്റുകളുടേയും റൂഫിന്റേയും ഡിസൈൻ. യാത്ര കൂടുതൽ സുഖകരമാക്കി മാറ്റുന്നതിനായി മികച്ച സസ്പെൻഷനാണ് വാഹനത്തിനു നല്‍കിയിട്ടുള്ളത്. ടൊയോട്ട ഫോർച്യൂണറിന് കരുത്തേകുന്ന 3 ലീറ്റർ എൻജിൻ തന്നെയാണ് ഹയാസിലും. ഈ എൻജിൻ 3400 ആർപിഎമ്മിൽ 100 കിലോവാൾട്ട് കരുത്തും 1200 ആർപിഎമ്മിൽ 300 എൻഎം ടോർക്കുമാണ് സൃഷ്ടിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....