'ബജി...സജി..' കേള്‍ക്കുമ്പോള്‍ തന്നെ ഒരു സ്‌പൈസി ടേസ്റ്റിന്റെ ഫീല്‍ വരുന്നില്ലെ...! ഒരു വലിയ കൂട്ടായ്മയിലൂടെ പിറവിയെടുത്ത ഒരു ചെറിയ ഉദ്യമമാണ് 'ബജി സജി' എന്ന ഷോര്‍ട്ട് ഫിലിം. ഈ ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്‌പൈസിയായ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും രസകരമായ ആവിഷ്‌ക്കാരമാണ് 27 മിനിറ്റുള്ള ബജി സജി പറയുന്നത്. ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് കൂത്താട്ടുകുളത്താണ്. പ്രണയദിനത്തില്‍ യുടൂബിലൂടെയാണ് ഈ ലഘു ചിത്രം പുറത്തിറങ്ങിയത്. ഷോര്‍ട് ഫിലിമുകളുടെ സ്ഥിരം ശൈലിയില്‍ നിന്നും വളരെ വ്യത്യസ്ഥവും രസകരവുമായ രീതിയിലാണ് ചിത്രം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ബജി സജി സാധാരണക്കാരുടെ ഇടയില്‍ ഇത്രയും തരംഗമാകാന്‍ കാരണം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരാരും തന്നെ 'പ്രമുഖര്‍' എന്ന ലേബലിന്റെ പിന്‍ബലം ഉള്ളവര്‍ അല്ല എന്നത് തന്നെയാണ്. വെഡിംഗ് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മേഖലയില്‍ ഉള്ളവര്‍ മാത്രമാണ് ക്യാമറയ്ക്കും പിന്നിലും മുന്നിലും അണിചേര്‍ന്നത്. ഒരു വലിയ സൗഹൃദ കൂട്ടായ്മയിലൂടെയാണ് ബജി സജിയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കൂത്താട്ടുകുളത്ത് പ്രവര്‍ത്തിക്കുന്ന യുവതലമുറയില്‍പ്പെട്ട വെഡിംഗ് ഫോട്ടോഗ്രാഫേഴ്‌സ് ആണ്. ബജി സജിയുടെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഈ രംഗത്ത് പുതുമുഖമായ രാജേഷ് ആണ്. സഞ്ജു സുള്‍ഫിക്കര്‍, റഹിം, സുമേഷ് സോമന്‍, പ്രശോഭ്, രാജേഷ്, വിനയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....