സൂര്യ ചിത്രങ്ങള്‍ മിക്കതും കേരളത്തില്‍ വലിയ ആഘോഷമായി മാറാറുണ്ട്. തമിഴകത്ത് ആവറേജ് വിജയം നേടിയ സിനിമകള്‍ പോലും കേരളത്തില്‍ സൂപ്പര്‍ഹിറ്റുകളായി മാറിയതും ചരിത്രം. എന്നാല്‍ സിങ്കം 3യുടെ കാര്യത്തില്‍ അതെല്ലാം മാറിമറിയുകയാണ്. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും സിങ്കം 3 കനത്ത പരാജയമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനത്തിലെ മികച്ച കളക്ഷന്‍ ശേഷം ചിത്രം തകര്ന്നടിയുകയായിരുന്നുവത്രേ. കേരളത്തിലും തെലുങ്ക് നാടുകളിലും വന്‍ തുകയ്ക്കാണ് സിങ്കം 3യുടെ വിതരണാവകാശം വിറ്റുപോയത്. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഈ സിനിമയുടെ വീഴ്ചയിലൂടെ വിതരണക്കാര്‍ക്ക് സംഭവിച്ചത്. തമിഴ്നാട്ടിലെ ബി, സി കേന്ദ്രങ്ങളില്‍ ചിത്രത്തിന് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ആറുദിവസം കൊണ്ട് ചിത്രം 100 കോടി തികച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്ന് വ്യക്തമല്ല. ഹരി സംവിധാനം ചെയ്ത സിങ്കം 3യില്‍ ദുരൈസിങ്കം എന്ന ഇന്റര്‍നാഷ്ണല്‍ പൊലീസായാണ് സൂര്യ അഭിനയിക്കുന്നത്. അനുഷ്ക, സൂരി, താക്കൂര്‍ അനൂപ് സിംഗ്, ശ്രുതി ഹാസന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....