ഇന്‍ഡ്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയെ ബ്രിട്ടന്‍ ഇന്‍ഡ്യയ്ക്ക് കൈമാറിയേക്കും.ഇതു സംബന്ധിച്ചുള്ള രേഖകള്‍ കൈമാറാന്‍ ബ്രിട്ടന്‍ ഇന്‍ഡ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
2016 ഡിസംബര്‍ രണ്ടിനാണ് ബാങ്കുകളെ കബളിപ്പിച്ച് വ്യവസായ ഭീമനായ മല്യ രാജ്യം വിട്ടത്.മല്യയെ മടക്കി കൊണ്ടു വരാനുള്ള മുംബൈ കോടതിയുടെ ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു.മുംബൈ പ്രത്യേക കോടതി മല്യയ്‌ക്കെതിരെ ജാമ്യമില്ലാത്ത അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.ഇന്‍ഡ്യ-യുകെ മ്യൂച്ചല്‍ ലീഗല്‍ അസിസ്റ്റന്റ് ട്രീറ്റിയുടെ ഭാഗമായ മല്യയെ ഇന്‍ഡ്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.ഇത് അംഗീകരിച്ച രേഖയാണ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്.
ബ്രിട്ടനില്‍ നിന്നുള്ള അഞ്ചംഗ പ്രതിനിധി സംഘം രണ്ടു ദിവസമായി ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ചുള്ള തീരുമാനത്തിനായി ചര്‍ച്ച നടത്തിയിരുന്നു.ആഭ്യന്തര-വിദേശ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും,സി ബി ഐ ,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് തുടങ്ങിയ ഏജന്‍സികളുടെ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ചര്‍ച്ച.
ലളിത് മോദി,ടൈഗര്‍ മേമന്‍ തുടങ്ങിയവരെയും കൈമാറുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....