മലയാളത്തിലെ പ്രമുഖ നടിയുടെ വാഹനത്തില്‍ കയറിപ്പറ്റി അവരെ അക്രമിക്കാന്‍ ശ്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഏഴു പേരുണ്ടെന്ന് പൊലീസ്.ഇതില്‍ നാലു പേരേ തിരിച്ചറിഞ്ഞിട്ടുണ്ട്.ഒരാള്‍ അറസ്റ്റിലായി.നടിയുടെ വാഹനമോടിച്ചിരുന്ന ആലുവ സ്വദേശി മാര്‍ട്ടിനാണ് അറസ്റ്റിലായത്.മറ്റു മൂന്നു പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്തുണ്ടെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ നടിയുടെ മുന്‍ ഡ്രൈവര്‍ പള്‍സര്‍ സുനിലാണ് മുഖ്യ പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് സംശയിക്കുന്നു.ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.2008 മുതല്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇയാളുടെ പ്രധാന ജോലി സിനിമാ നടികളെ സെറ്റിലെത്തിക്കുകയെന്നായിരുന്നു.പിന്നീട് ഭാവനയുടെ ഡ്രൈവറായ ഇയാള്‍ രണ്ടാഴ്ച മുന്‍പ് നടിക്കു വേണ്ടി മാര്‍ട്ടിനെ ഏര്‍പ്പെടുത്തിക്കൊടുത്തു.
തുടര്‍ന്ന് ഇന്നലെ തൃശൂരില്‍ നിന്ന് നടിയെ ഷൂട്ടിംഗിനു ശേഷം ഡബ്ബിംഗ് ജോലികള്‍ക്കായി മാര്‍ട്ടിനാണ് എറണാകുളത്തേക്ക് കൊണ്ടു വരാന്‍ വാഹനവുമായി ചെന്നത്.അവിടെ നിന്ന് ആറു മണിക്ക് പുറപ്പെട്ട വാഹനം അത്താണിയിലെത്തിയപ്പോള്‍ മറ്റൊരു വാഹനവുമായി കൂട്ടി മുട്ടി.ഉടനെ അതിനകത്തു നിന്ന് കുറച്ചു പേര്‍ വാഹനത്തില്‍ കയറുകയും നടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ബലാല്‍ക്കാരമായി പിടിച്ച് അപകീര്‍ത്തികരമായ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഇത് പാലാരിവട്ടം വരെ തുടര്‍ന്നു.അവിടെ നടിയെയും അവരുടെവാഹനത്തെയും ഉപേക്ഷിച്ചു പ്രതികള്‍ കടന്നു കളഞ്ഞു.ഈ സമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ നടിയെ ഒരു പ്രമുഖ സംവിധായകന്റെ വീട്ടിലെത്തിച്ചു.അവിടെ നിന്നാണ് നടി പൊലീസില്‍ പരാതി നല്‍കി.ഉടനെ തന്നെ നടിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു .കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാളും കുറ്റം സമ്മതിച്ചു.മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ബലാല്‍സംഘം,തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.അന്വേഷണത്തിന് ആറംഗ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....