News Beyond Headlines

27 Wednesday
November

കാരുണ്യം തുടരും,കാരുണ്യ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കില്ല:ധനമന്ത്രി

ദരിദ്രര്‍ക്കു ചികിത്സാസഹായം നല്‍കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയിലൂടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ അര്‍ഹരായ മുഴുവന്‍പേരുടേയും കൈകളിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ പദ്ധതിയെ മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഔദാര്യം പോലെയാണ് യുഡിഎഫ് സര്‍ക്കാര്‍ കണ്ടിരുന്നത്. എന്നാല്‍, ആ നില മാറ്റി അത് പൗരരുടെ അവകാശമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു. കാരുണ്യ ബനവലന്റ് ഫണ്ട് ലഭ്യമാക്കാന്‍ അപേക്ഷ നല്‍കി കാത്തിരുന്ന രോഗികള്‍ക്ക് നല്‍കാനുണ്ടായിരുന്ന 391 കോടി രൂപയില്‍ 389 കോടി രൂപയുടെ കാരുണ്യ ധനസഹായം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അനുവദിച്ചു. 29,270 രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ധനവകുപ്പ് 100 കോടി രൂപകൂടി അനുവദിക്കുകയും ചെയ്തു. ഇതടക്കം ബജറ്റില്‍ വകയിരുത്തിയ 250 കോടിയും ഫണ്ടിലേക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു. യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ആകെ നല്‍കിയത് 775 കോടി രൂപയാണ്. ഒരു വര്‍ഷംപോലും ബജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ കൂടുതല്‍ പണം കാരുണ്യയ്ക്ക് അനുവദിച്ചിട്ടില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ കുടിശ്ശിക കാരണം രോഗികള്‍ക്ക് ചികിത്സാസഹായം കിട്ടുന്നതിന് തടസ്സമുണ്ടായിട്ടില്ല. സ്വകാര്യാശുപത്രകളില്‍ അനുവദിക്കുന്ന പണത്തില്‍നിന്ന് ചികിത്സ കഴിഞ്ഞ് ചെലവായ പണം റീബേഴ്‌സ് ചെയ്യുന്നതാണ് രീതി. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍കൂറായി പണം നല്‍കും. ഈ സര്‍ക്കാര്‍ വന്നശേഷം സര്‍ക്കാരാശുപത്രികളില്‍ മുന്‍കൂര്‍ നല്‍കിയ തുകയില്‍ ചെലവാകാന്‍ ഇനിയും ബാക്കിയുണ്ടെന്നാണ് ധനകാര്യവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ റീ ഇംബേഴ്‌സ്‌മെന്റ് ബില്ലില്‍ ഇപ്പോള്‍ കുടിശികയില്ല. അടുത്ത ദിവസങ്ങളില്‍ വന്ന 25 കോടിയോളം രൂപയുടെ ബില്ലുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം വിതരണം ചെയ്യും. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്റെ കാര്യത്തില്‍ മുന്‍സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് വരുത്തിയത്. 2012ല്‍ കാരുണ്യപദ്ധതി അപേക്ഷ പ്രോസസിങ്ങിനായി കെല്‍ട്രോണ്‍ മുഖാന്തരം ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെങ്കിലും ആശുപത്രികളുടെ പേയ്‌മെന്റ്, സ്വകാര്യ ആശുപത്രികളുടെ പേയ്‌മെന്റ് പ്രോസസിംഗ്, റീഇംബേഴ്‌സ്‌മെന്റ് എന്നിവ ഉള്‍പ്പെടുത്തി സോഫ്റ്റ്വെയര്‍ നവീകരിക്കുകയോ തുടര്‍പ്രവര്‍ത്തനം നടത്തുകയോ ചെയ്തിട്ടില്ല. നൂറ്റിനാലു സ്വകാര്യാശുപത്രികള്‍ അക്രഡിറ്റേഷന്‍ ചെയ്തതല്ലാതെ സോഫ്റ്റ് വെയറില്‍ അവയെ ഉള്‍പ്പെടുത്തി പേയ്‌മെന്റ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധാനവും ഉണ്ടാക്കിയിട്ടില്ല. കെല്‍ട്രോണിന് മൂന്നു വര്‍ഷത്തെ മെയിന്റനന്‍സ് തുക നല്‍കാതിരുന്നതുമൂലം സോഫ്റ്റ്വെയര്‍ സര്‍വ്വീസില്‍നിന്നു കെല്‍ട്രോണ്‍ പിന്‍വാങ്ങിയ അവസ്ഥയിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെല്‍ട്രോണിന് കുടിശ്ശിക നല്‍കുന്നതിനുള്ള അനുമതിയും സോഫ്റ്റ്വെയര്‍ അപഗ്രേഡ് ചെയ്യുതിനുള്ള അനുമതിയും നല്‍കി. കൂടാതെ കുടിശ്ശികജോലികള്‍ തീര്‍ക്കുന്നതിനായി കുടുംബശ്രീയില്‍ നിന്ന് 15 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ആരോഗ്യസഹായ ഇന്‍ഷുറന്‍സ്, അര്‍ദ്ധ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ എന്നിവ സംയോജിപ്പിച്ച് നടപ്പാക്കും എന്നു പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു സമീപനത്തിന്റെ ന്യായം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ അംഗീകരിച്ചതാണ്. കെ എം മാണിയുടെ 2015 -2016 ലെ ബജറ്റ് പ്രസംഗം ഇതിനു തെളിവായി തോമസ് ഐസക്ക് ഉദ്ധരിച്ചു. 'വിവധ വകുപ്പുകളുടെയും ക്ഷേമബോര്‍ഡുകളുടെയും ആഭിമുഖ്യത്തില്‍ മറ്റു നിരവധി ആരോഗ്യപദ്ധതികള്‍ ഇന്നു നിലവില്‍ ഉണ്ട്. ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ്, ആരോഗ്യ കിരണം, താലോലം, ക്യാന്‍സറില്‍നിന്നു കുട്ടികളെ സംരക്ഷിക്കല്‍ തുടങ്ങിയവ ആരോഗ്യപരിപാലന പദ്ധതികള്‍ ഇപ്രകാരം നടപ്പിലാക്കിവരുന്നവയാണ്. ഈ പദ്ധതികള്‍ പ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിന് വിവധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടു സ്യഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ പദ്ധതികളുടെയും വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ടുതന്നെ മേല്‍പറഞ്ഞ എല്ലാ പദ്ധതികളും ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടുകൂടി സമ്പൂര്‍ണ്ണ ആരോഗ്യ കേരളം എന്ന പദ്ധതി ഞാന്‍ പ്രഖ്യാപിക്കുന്നു'. ഈ പുതിയ സ്‌കീം അവധാനതയോടെ നടപ്പാക്കനാണ് എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്. ഇതു നടപ്പാക്കുന്നതിനുമുന്‍പ് അവയവമാറ്റം അടക്കമുളള സമ്പൂര്‍ണ്ണ ചികിത്സാസൗകര്യങ്ങള്‍ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ഏര്‍പ്പെടുത്തേണ്ടതുണ്ട്. താലൂക്കാശുപത്രികളില്‍ ഉളള സൗകര്യങ്ങള്‍ നവീകരിക്കേണ്ടതുണ്ട്. ആര്‍ദ്രം മിഷന്‍ വഴി ജീവിതശൈലീരോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഒരു ജനകീയ ആരോഗ്യപ്രസ്ഥാനത്തിനു രൂപം നല്‍കേണ്ടതുണ്ട്. ഇതിനെല്ലാംകൂടി ചുരുങ്ങിയത് ഒരു വര്‍ഷം എടുക്കും. അതു കഴിഞ്ഞേ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കാനാകൂ. അതുവരെ നിലവിലുള്ളവയെല്ലാം തുടരും. വസ്തുതകള്‍ ഇതായിരിക്കേ ഇല്ലാത്ത കഥകള്‍ പറഞ്ഞുപരത്തി ജനങ്ങളെ പരിഭ്രാന്തരാക്കാനുളള ചില തല്‍പ്പരകക്ഷികളുടെ നീക്കം വിലപോകില്ല. രോഗത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന വലിയൊരു വിഭാഗത്തെ കൂടുതല്‍ ആശങ്കപ്പെടുത്താന്‍ മാത്രമേ ഇത്തരം വാര്‍ത്തകള്‍ ഉപകരിക്കൂ എന്നും ധനമന്ത്രി പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....