News Beyond Headlines

28 Thursday
November

എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി

അവസാനം ഗവര്‍ണര്‍ വിദ്യാസാര്‍ റാവു മൗനം ഭഞ്ജിച്ചു.രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ പളനിസാമി ചുമതലേയല്‍ക്കും.ഗവര്‍ണര്‍ നിയമന ഉത്തരവിറക്കി.സത്യപ്രതിജ്ഞ ഇന്നു വൈകീട്ട്.ആരൊക്കെ മന്ത്രമാരാകും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.പതിനഞ്ചു ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഭൂരിപക്ഷം എം എല്‍ എമാരുടെയും പിന്തുണ പളനിസാമിക്കാണ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികല ജയിലിലേക്ക് പോയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമലയേല്‍ക്കാന്‍ അനുമതി നല്‍കിയ എം എല്‍ എയാണ്എടപ്പാടി പളനിസാമി. ദിവസങ്ങള്‍ നീണ്ട നാടകങ്ങളൊക്കൊടുവിലാണ് എടപ്പാടി അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നും എ ഐ ഡി എം കെ എം എല്‍ എ ആയ പളനിസാമിയെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നത്.നാലു തവണ എടപ്പാടി നിയോജകമണ്ഡലത്തില്‍ നിന്നും ഇദ്ദേഹം എം എല്‍ എയായി.(1989,1991,2011,2016).എം ജ ആറിന്റെ മരണത്തോടെ പാര്‍ട്ടി രണ്ടായ കാലത്ത് ജാനകി രാമചന്ദ്രനൊപ്പം നിലയുറപ്പിക്കാതെ ജയലളിത പക്ഷത്തേക്ക് ചേക്കേറി.സേലം ജില്ലയിലെ എടപ്പാടി താലൂക്കിലെ നെടുംങ്കുലം സ്വദേശിയാണ് 62 കാരനായ പളനിസാമി. 2016 ല്‍ എ ഐ ഡി എം കെ അധികാരത്തില്‍ വന്നപ്പോള്‍ സേലം ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളില്‍ 10 ഉം നേടുന്നതിന് അശ്രാന്തം പണിയെടുത്തയാളാണ് പളനിസാമി.അതുകൊണ്ടു തന്നെ ജയലളിത മന്ത്രിസഭയിലും പിന്നീട് പനീര്‍ശെല്‍വം മന്ത്രി സഭയിലും ഗതാഗത മന്ത്രിയായിരുന്നു. എന്നാല്‍ ജയലളിതയുടെ മരണശേഷം ശശികല ക്യാമ്പിലെത്തിയ എടപ്പാടി മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തിനൊപ്പം നിന്നില്ല.അതുകൊണ്ടു തന്നെ ചിന്നമ്മ തന്റെ രാഷ്ട്രീയ വനവാസകാലത്ത് സംസ്ഥാനത്തിന്റെ അധികാരം കൈമാറിയത് .

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....