അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയെന്ന് സുപ്രീം കോടതി. ഇതോടെ ശശികലയ്ക്ക് മുഖ്യന്ത്രിയാകാന്‍ കഴിയില്ല എന്ന ചിത്രവും വ്യക്തമായി.ശശികല കുറ്റക്കാരിയാണെന്ന വിചാരണക്കോടതിയുടെ വിധിയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്.ആറു വര്‍ഷമാണ് തടവ് കോടതി വിധിച്ചിരിക്കുന്നത്.എന്നാല്‍ ഇതുവരെ അനുഭവിച്ച തടവ് പരിഗണിച്ച് ബാക്കി വര്‍ഷങ്ങള്‍ ഇനി ജയിലില്‍ കഴിഞ്ഞാല്‍ മതിപത്തു വര്‍ഷത്തേക്ക് ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും കഴിയില്ല. .നാലു വര്‍ഷം തടവും പത്തു കോടി രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.കൂട്ടു പ്രതികളായ ഇളവരശി,സുധാകരന്‍ എന്നിവര്‍ക്കും നാലു വര്‍ഷം തടവു വിധിച്ചു.ഇവരോട് ഉടന്‍ ബംഗുലൂരു കോടതിയില്‍ കീഴടങ്ങാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.വിചാരണ കോടതി കുറ്റക്കാരെന്നു വിധി ജയലളിത ഉള്‍പ്പടെ നാലു പേരെ പിന്നീട് കര്‍ണാടക ഹൈകോടതി വെറുതെ വിട്ടിരുന്നു.ഇതിനെതിരെ കര്‍ണാടക സര്‍ക്കാരും ഡി എം കെ നേതാവ് അന്‍പഴകനും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്. ജഡ്ജിമാരായ പിനാകി ചന്ദ്ര ഘോഷും അമിതബ് റോയിയുയുമാണ് വിധി ന്യായം പ്രസ്താവിച്ചിരിക്കുന്നത്.വിധി പ്രസ്താവിച്ചിവരറിയിച്ചത് കര്‍ണാടക ഹൈക്കോടതിയുടെ വിധി റദ്ദു ചെയ്തിരിക്കുന്നു എന്നാണ്.തൊള്ളായിരത്തിലധികം പേജുകളുള്ള വിധിന്യായമാണ് പുറപ്പെടുവിച്ചിരിക്കുന്നത്,വിധിയുടെ വിശദാംശങ്ങള്‍ പിന്നീടേ വ്യക്തമാകൂ. കേസിന്റെ നാള്‍ വഴികള്‍.നാലു പ്രതികള്‍ക്കും നാലു വര്‍ഷം തടവ് വിചാരണക്കോടതി വിധിച്ചു.കൂടാതെ ജയലളിത 100 കോടി രൂപ പിഴയും മറ്റുള്ളവര്‍ 10 കോടി രൂപ പിഴയും അടക്കയ്ക്കണമെന്നും വിധിച്ചു.1991-96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 66.5 കോടി രൂപ സമ്പാദിച്ചെന്നാണ് കേസ്.പ്രതികളുടെ അപ്പീല്‍ പരിഗണിച്ച കര്‍ണാടക സുപ്രീം കോടതി അവരെ കുറ്റവിമുക്തരാക്കി.ഹൈക്കോടതി ജസ്റ്റിസ് എന്‍ കുമാര സ്വാമി നല്‍കിയ വിധി നീതി നിഷേധമാണെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാരും ഡി എം കെ നേതാവ് അന്‍പഴകനും സുപ്രീം കോടതിയെ സമീപിച്ചു.കേസിന്റെ വാദം നേരത്തേ പൂര്‍ത്തിയാക്കിയാണ് സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....