അഴിമതിയുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ വികസനപാതയിലെത്തിച്ചതു കോൺഗ്രസ് ഭരണമാണെന്ന് ശിവസേന. കഴിഞ്ഞ 60 വർഷം രാജ്യംഭരിച്ച പ്രധാനമന്ത്രിമാർ ചെയ്ത നല്ല കാര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വരുമായിരുന്നുവെന്നും ശിവസേന വ്യക്തമാക്കി. പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണു കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ സേവനങ്ങളെ ശിവസേന പ്രകീർത്തിക്കുന്നത്. ഇന്ദിരാ ഗാന്ധി 1971ൽ പാക്കിസ്ഥാനെ പാഠം പഠിപ്പിച്ചു. അവർ ദേശവിരുദ്ധരെ സംബന്ധിച്ച് ഇരട്ടത്താപ്പു കാട്ടിയില്ല. ബാങ്കുകൾ ദേശസാൽക്കരിച്ചു. എന്നാൽ, നോട്ടു റദ്ദാക്കൽ പോലുള്ള നടപടികളിലുടെ ദരിദ്രരെ ദ്രോഹിച്ചില്ല. രാജ്യത്തു കംപ്യൂട്ടറുകൾ കൊണ്ടുവന്നതു രാജീവ് ഗാന്ധിയാണ്. സാങ്കേതിക രംഗത്ത് ഇന്ത്യൻ വികസനത്തിന് അടിത്തറയിട്ടതും രാജീവാണ്. നരസിംഹ റാവുവും മൻമോഹൻ സിങ്ങും സാമ്പത്തിക തകർച്ചയിൽനിന്നു രാജ്യത്തെ രക്ഷിച്ചു. കഴിഞ്ഞ 60 വർഷത്തിനിടെ ഇതൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ മോദി ഇന്നു ഭരിക്കുന്നത് സൊമാലിയയോ ബുറുണ്ടിയോ പോലുള്ള ഒരു രാജ്യമാകുമായിരുന്നു’. ലേഖനത്തിൽ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....