തല്ക്കാലം ശശികലയ്ക്ക് മുഖ്യമന്ത്രി പദം നല്‍കേണ്ടതില്ലെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തെന്ന വാര്‍ത്ത നിഷേധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും രാജ്ഭവനും.ശശികലയെ മന്ത്രി സഭ ഉണ്ടാക്കാന്‍ തല്ക്കാലം ക്ഷണിക്കേണ്ടതില്ലെന്ന് റിപ്പോര്‍ട് നല്‍കിയതായാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.അങ്ങനെയൊരു റിപ്പോര്‍ട് നല്‍കിയിട്ടില്ലെന്ന് ഗവര്‍റുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അറിയിച്ചു. എം എല്‍ എമാരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നു,അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയുടെ പങ്ക് തുടങ്ങിയ ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങളോടെ ശശികലയെ മാറ്റിനിര്ത്തണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായാണ് റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്.എന്നാല്‍ ഇന്നലെ രാത്രി വൈകിയും കേന്ദ്രത്തിന് അത്തരമൊരു റിപ്പോര്‍ട് ലഭിച്ചിട്ടില്ല. തമിഴ്നാട്ടില്‍ ഇപ്പോഴും രാഷ്ട്രീയാനിശ്ചിതാവസ്ഥ തുടരുകയാണ്.ആരോപണ പ്രത്യാരോപണങ്ങളുമായി ശശികല ക്യാമ്പും ഒപിഎസ് ക്യാമ്പും സജീവമാണ്.ഇതിനിടയില്‍ ഭരണ പ്രതിസന്ധിയും എം എല്‍ എമാരേ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു തുടങ്ങിയ വിഷയങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന് ഇന്നലെ ഗവര്‍ണറെ കണ്ടിരുന്നു.എം എല്‍ എ മാര്‍ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.ഇതിനിടയില്‍ ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കുകയാണ്. തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമഴ്നാട്ടില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇനി , രാജ്ഭവനില്‍ നിന്നുള്ള അന്തിമ തീരുമാനത്തിനായി കാക്കുകയാണ് തമിഴകം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....