News Beyond Headlines

28 Thursday
November

ജയലളിതയുടെ മരണം അന്വേഷിക്കുന്നത് അമ്മയ്ക്ക് അപമാനമാണെന്ന് ചിന്നമ്മ

ഡി എം കെയ്ക്ക് ഒപ്പം ചേര്‍ന്ന് അണ്ണാഡിഎംകെയെ തകര്‍ക്കാന്‍ പനീര്‍ശെല്‍വം ശ്രമിക്കുന്നെന്ന് ജനറല്‍ സെക്രട്ടറി വികെ ശശികല. പാര്‍ട്ടിയെ സംരക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ലെന്നും ശശികല പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ പനീര്‍ശെല്‍വം അടക്കം നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും ആവശ്യപ്പെട്ടിട്ടാണ് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്. സമ്മര്‍ദ്ദത്തിലാണെന്ന് ഒ പി എസ് തന്നോട് പറഞ്ഞിരുന്നെന്നും അതു കഴിഞ്ഞുള്ള 48 മണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശശികല വ്യക്തമാക്കി. ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല. അന്വേഷിക്കുന്നത് അമ്മയ്ക്ക് അപമാനകരമാണെന്നും ചിന്നമ്മ പറഞ്ഞു. ഇത്രയും കാലം പനീര്‍ശെല്‍വം മിണ്ടാതിരുന്നതെതുകൊണ്ടാണ്, എവിടെയായിരുന്നു ഇതുവരെ ഇദ്ദേഹമെന്നും ശശികല ചോദിക്കുന്നു. തന്റെ അടുത്തിരുന്നാണ് സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞത്. ഒരിക്കലും രാജി വെക്കാന്‍ പനീര്‍സെല്‍വത്തെ നിര്‍ബന്ധിച്ചിരുന്നില്ല. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഡി എം കെയുടെ ദുരൈമുരുകന്‍ പാര്‍ട്ടിക്കെതിരെ പ്രസ്താവന നടത്തിയപ്പോള്‍ അദ്ദേഹം മൗനിയായിരുന്നു. എനിക്ക് മനസ്സിലാകുന്നത് അദ്ദേഹം ഡി എം കെയുടെ ഒപ്പമാണെന്നാണ്. അമ്മയുടെ നിര്യാണത്തിനു ശേഷം അണികള്‍ ചുമതല ഏറ്റെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ വളരെ ദു:ഖിതയായിരുന്നു. താനോ പാര്‍ട്ടിയോ ഡി എം കെയുടെ ഭീഷണിയെ ഭയക്കുന്നില്ല. മുഖ്യമന്ത്രിയാകും എന്ന ഒറ്റ കാരണത്താല്‍ അമ്മയുടെ ആഗ്രഹങ്ങള്‍ക്ക് എതിരെ പോകാന്‍ ഒ പി എസിന് കഴിയില്ല. മുന്‍ മുഖ്യമന്ത്രി ജയലളിത നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു. താനും അത് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. തങ്ങള്‍ ഇതിനെ ധൈര്യപൂര്‍വ്വം നേരിട്ടു. അതുപോലെ ഇപ്പോള്‍ വരുന്ന പ്രശ്നങ്ങളെ പാര്‍ട്ടി ഒരുമിച്ചു നിന്ന് നേരിടുമെന്നും ശശികല പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....