ഇടതു ഗവണ്‍മെന്റിന്റെ രഹസ്യ നീക്കങ്ങള്‍ കൊണ്ടൊന്നും ലോ അക്കാഡമി സമരത്തില്‍ നിന്നും പിന്‍മാറാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറല്ല, എ.കെജി സെന്ററില്‍ വച്ചു തയ്യാറാക്കിയ തിരക്കഥയും പൊളിയുന്നു. ഇന്നലെ എസ്എഫ്‌ഐയുടെ പെട്ടെന്നുള്ള പിന്മാറ്റവും പോലീസിനെ ഉപയോഗിച്ച് സമരക്കാരെ അടിച്ചൊതുക്കി വിദ്യാര്‍ത്ഥികളെ വിരട്ടിമൂലയ്ക്കിരുത്താമെന്ന ചില വിദ്ഗദ്ധരുടെ ഉപദേശവും പാളി. പ്രിന്‍സിപ്പല്‍ മാറിയാലും മാനേജ്‌മെന്റ് പ്രതിനിധിയായ ലക്ഷ്മി നായര്‍ ഭരിക്കും. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പരിഹാരത്തിന് അക്കാഡമി സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇനിയും പിന്‍സീറ്റ് ഡ്രൈവിംഗും മാനേജ്‌മെന്റ് ദ്രോഹവും അനുവദിച്ചു കൂടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സര്‍വ്വകലാശാലയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസം നഷ്ടപ്പെട്ട ഒരു പ്രിന്‍സിപ്പല്‍ ഒരു സ്ഥാപനത്തിനും ഭൂഷണമല്ല. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറിയാലും പിതാവ് നാരായണന്‍ നായരും , സഹോദരന്‍ നാഗരാജനും , ലക്ഷ്മിനായരുടെയും കൈകളില്‍ തന്നെയായിരിക്കും അക്കാഡമി ഭരണം. ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇവരുടെ ഇടപെടലുകളുമുണ്ടാകും. മാത്രവുമല്ല കോടതിയുടെ സഹായത്തോടെ ലക്ഷ്മി നായര്‍ തിരിച്ചു വരാനുമിടയുണ്ട്. സമരം എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുത്ത് കൊഴുപ്പിക്കുമ്പോള്‍ രാഷ്ട്രീയ പരമായ വലിയ മണ്ടത്തരമാണ് സിപിഎം എടുത്തത്. കോലിയക്കോടിന്റെ വ്യക്തിബന്ധങ്ങളും, പാര്‍ട്ടി ചാനല്‍ പിന്തുണയും , നാരായണന്‍ നായരുമായി സിപിഎമ്മിനുള്ള ബന്ധവും ഇത്തരമൊരു തീരുമാനത്തിന് കാരണമായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....