News Beyond Headlines

27 Wednesday
November

മുസ്ലിം ലീഗ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് എം പി അന്തരിച്ചു

മുസ്ലിം ലീഗ് മുന്‍ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയും എം പിയുമായ ഇ അഹമ്മദ് അന്തരിച്ചു.പുലര്‍ച്ചെ രണ്ടരയോടെ ഡല്‍ഹിലിലായിരുന്നു അന്ത്യം.ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപ പ്രസംഗത്തിനിടെ കുഴഞ്ഞു വീണ ഇ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്ന് പുലര്‍ച്ചെ മരണം സ്ഥിരീകരിച്ചു.ഇന്നു 8 മുതല്‍ 12 വരെ ഡല്‍ഹിയില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം ഉച്ചയോടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുവരും.വൈകീട്ട് കരിപ്പൂര് ഹജ്ജ് ഹൗസിലും തുടര്‍ന്ന് ലീഗ് ഹൗസിലും പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് രാത്രി എട്ടരയോടെ കോഴിക്കോട് ലീഗ് ഹൗസില്‍ പൊതു ദര്‍ശനത്തിനു വെയ്ക്കും.കബറടക്കം നാളെ കണ്ണൂരില്‍ 25 വര്‍ഷം ലോക്‌സഭാഗവും 18 വര്‍ഷം നിയമസഭാംഗവുമായിരുന്നു.1967,77,80,82,87 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1982 ല്‍ നിയമസഭയില്‍ വ്യവസായ മന്ത്രിയായിരുന്നു.1991,96,98,99,2004,2009,2014 ലും ലോക്‌സഭാംഗമായിരുന്നു.2014 ല്‍ മലപ്പുറത്തു നിന്ന് വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.2004 ല്‍ യു പി എ സര്‍ക്കാരിന്റെ വിദേശ കാര്യ സഹമന്ത്രിയായിരുന്നു.രണ്ടാം യു പി എ സര്‍ക്കാരില്‍ റെയില്‍വേ,വിദേശകാര്യം ,മാനവശേഷി വികസനം എന്നിവ കൈകാര്യം ചെയ്തിരുന്നു. വിദേകകാര്യ സഹമമന്ത്രിയായിരുന്നപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളുമായി അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന ആളായിരുന്നു ഇ അഹമ്മദ്.രാജ്യാന്തര നയതന്ത്ര മേഖലയില്‍ മുഖ്യ പങ്കുവഹിച്ചു.ഗള്‍ഫഅ മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെട്ടു.സൗദി സര്‍ക്കാരിന്റെ ഹജ്ജ് കര്‍മ്മത്തിലെ കഅബ ചടങ്ങിലെ ക്ഷണിക്കപ്പെട്ട അതിഥിയും ഹജ്ജ് സൗഹൃദസംഘത്തിലെ അതിഥിയുമായിരുന്നു. 1938 ഏപ്രില്‍ 29 നു കണ്ണൂരില്‍ വ്യവസായ കുടുംബത്തില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്തി നഫീസാ ബീവിയുടെയും മകനായി ജനനം.തലശേരി ബ്രണ്ണന്‍ കൊളേജിലും തിരുവനന്തപുരം ഗവ.ലോ കൊളേജിലുമായി വിദ്യാഭ്യാസം.എന്നാല്‍ അഭിഭാഷക ബിരുദം മാറ്റ#ി വെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. ഭാര്യ സുഹറ 1999 വാഹനാപകടത്തില്‍ മരിച്ചു.മക്കള്‍ റയീസ് അഹമ്മദ്(ദുബായ്),നസീര്‍ അഹമ്മദ് (ബഹ്‌റൈന്‍),ഡോ.ഫൗസിയ ഷെര്‍ഷാദ്(പ്രൊഫ.ദുബായ് വിമന്‍സ് മെഡിക്കല്‍ കൊളജ്)മരുമക്കള്‍.നിഷാം റയീസ്,നൗഷീന്‍ നസീര്‍,ഡോ.ബാബു ഷെര്‍ഷാദ്‌

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....