ക്വട്ടേഷന്‍ കേസിലെ പരാതിക്കാരി സാന്ദ്രാ തോമസിനെതിരെ കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. സാന്ദ്ര സമര്‍പ്പിച്ച ആദായ നികുതി റിട്ടേണും ബാലന്‍സ് ഷീറ്റും പെരുപ്പിച്ചുകാണിച്ചതാണെന്നും വ്യാജമാണെന്നും കാണിച്ച് ഡി.ആര്.ഐ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും കത്ത് നല്കി. പെരുപ്പിച്ച ബാലന്‍സ് ഷീറ്റ് ഉപയോഗിച്ച് ബാങ്കുകളെ സമര്‍ഥമായി കബളിപ്പിച്ചുവെന്നാണ് ഡി.ആര്.ഐയുടെ റിപ്പോര്‍ട്ട്.. ഡി.വൈ.എഫ്.ഐ നേതാവും സംഘവും ക്വട്ടേഷന്‍ കേസില്‍ പ്രതിയായതോടെയാണ് പരാതിക്കാരിയായ സാന്ദ്ര തോമസും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്. 26 വയസുളള യുവതി കൊച്ചി നഗരത്തില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടുന്നതും കോടികള്‍ വിലമതിക്കുന്ന കാറുകള്‍ സ്വന്തമാക്കുന്നതുമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ടാക്കിയത്. കൊച്ചി ബ്രോഡ് വേയില്‍ കൃത്രിമ പൂക്കളുടെ വില്‍പ്പനയ്ക്കായി സാന്ദ്ര ആന്റ് കമ്പനി എന്ന പേരിലുളള ഒറ്റമുറി കട കൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. 2011-12 സാമ്പത്തിക വര്‍ഷം 58 ലക്ഷത്തിന്റെ വരുമാനമാണ് സാന്ദ്രയുടെ ബാലന്‍സ് ഷീറ്റിലുളളത്. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം ഇത് പതിന്മടങ്ങ് കോടികളായി. കൃത്രിമ പൂക്കളുടെ കയറ്റുമതി-ഇറക്കുമതി വഴിയാണ് കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നാണ് ബാലന്‍സ് ഷീറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാളിതുവരെ ഒരൊറ്റ ഇറക്കുമതി പോലും സാന്ദ്രാ തോമസ് നടത്തിയിട്ടില്ലെന്ന് ഡി.ആര്.ഐ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെയാണ് പെരുപ്പിച്ച് കാട്ടിയ ബാലന്‍സ് ഷീറ്റും ഐ.ടി റിട്ടേണുമായിരുന്നു സമര്‍പ്പിച്ചതെന്ന് ബോധ്യപ്പെട്ടത്. പെരുപ്പിച്ചെടുത്ത ബാലന്‍സ് ഷീറ്റിന് കൃത്യമായ ആദായനികുതിയും നല്കി. ഇതുകാണിച്ച് ബാങ്കുകളില്‍ നിന്ന് കോടികള്‍ ലോണെടുത്ത് കാറുകളും വസ്തുക്കളും വാങ്ങിക്കൂട്ടി. മാസങ്ങള്‍ക്കുശേഷം ഇവ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വീണ്ടും പണം വാങ്ങി. അന്വേഷണം തുടങ്ങിയതോടെ കൊച്ചി ബ്രോഡ് വേയിലെ സ്ഥാപനം ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. സാന്ദ്രതോമസിനെ ഫോണിലും ലഭ്യമല്ല. പെരുപ്പിച്ച ബാലന്‍സ് ഷീറ്റുപയോഗിച്ച് ബാങ്കുകളെ കബളിപ്പിക്കുന്ന സമര്‍ഥമായ തട്ടിപ്പെന്നാണ് ഡി.ആര്.ഐ കേന്ദ്ര ഏജന്‍സികളെയും റിസര്‍വ് ബാങ്കിനേയും അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....