ഇന്ത്യയുടെ ബഹുസ്വര സംസ്കാരവും സഹിഷ്ണുതയും കനത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിന്റെ കറുത്ത ശക്തികളെ അകറ്റി നിർത്താൻ നാം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. ഭീകരതയെ കടുത്ത രീതിയിൽത്തന്നെ നേരിടണം. സഹിഷ്ണുത, ക്ഷമ, മറ്റുള്ളവരോടുള്ള ആദരം എന്നീ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണം. നോട്ട് നിരോധനം രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. കള്ളപ്പണം കണ്ടെത്താനുള്ള ശ്രമത്തിനിടെ നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മന്ദഗതിയിലാക്കിയിരിക്കാം. എങ്കിലും നോട്ട് അസാധുവാക്കൽ നടപടി നിമിത്തം രാജ്യത്തെ പണമിടപാടുകള്‍ കൂടുതലും കറൻസിരഹിതമാക്കുമെന്നും, സ്റ്റാർട്ട് അപ് സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. വിരുദ്ധമായ നിരവധി പ്രത്യയ ശാസ്ത്രങ്ങൾ സഹവർത്തിത്വത്തോടെ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. പാർലമെൻറിലും സംസ്ഥാന നിയമസഭകളിലും ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ജാഗ്രത പുലർത്തണം. സ്വാതന്ത്ര്യത്തിനായി നൽകിയ വില മറക്കരുതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....