നീണ്ട ഇടവേളയ്‌ക്ക് ശേഷം ട്വന്റി-20 ടീമിലേക്ക് എത്തിയ സുരേഷ് റെയ്‌ന സമ്മര്‍ദ്ദത്തിന്റെ കൊടുമുടിയില്‍. മഹേന്ദ്ര സിംഗ് ധോണി നായക സ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയതാണ് റെയ്‌നയ്‌ക്ക് തിരിച്ചടിയാകുന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ താരത്തിന്റെ സ്ഥാനം ടീമിന് പുറത്തായിരിക്കുമെന്നാണ് സൂചന. റെയ്‌നയെ എന്നും തുണച്ചിരുന്ന ധോണിക്ക് ടീമിലെ പിടി അയയുകയാണ്. പുതുമുഖങ്ങള്‍ക്കും മികച്ച പ്രകടനം നടത്തുന്നവര്‍ക്കും അതീവ പ്രാധാന്യം നല്‍കുന്ന കോഹ്‌ലി ആര്‍ക്കും കൂടുതല്‍ പരിഗണന നല്‍കില്ല. കേദാര്‍ ജാദാവ്, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍ എന്നിവര്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നത് റെയ്‌നയ്‌ക്ക് തിരിച്ചടിയാണ്. ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗ് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് റെയ്‌നയ്‌ക്ക് തിരിച്ചടിയാണ്. ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യംവച്ചാണ് ടീമിനെ കോഹ്‌ലി മെനയുന്നത്. ഈ സാഹചര്യത്തില്‍ ലഭിച്ച സുവര്‍ണാവസരം മുതലെടുത്ത് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് റെയ്‌ന. മോശം ഫോമിനെത്തുടര്‍ന്ന് റെയ്‌നയ്‌ക്ക് ഏകദിന ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20യില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയില്ലെങ്കില്‍ ഒരു പക്ഷേ വീരേന്ദര്‍ സെവാഗിന്റെ ഗതിയാകും റെയ്‌നയ്‌ക്കുമുണ്ടാകുക. മധ്യ നിരയില്‍ കളിക്കാന്‍ യുവതാരങ്ങള്‍ ഒരുങ്ങി നില്‍ക്കുന്നത് സെലക്‍ടര്‍മാരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....