കൗമാരത്തിന്റെ കലാവിരുന്നിന് കൊടിയിറങ്ങിയപ്പോള്‍ കിരീടം കോഴിക്കോടിന്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് ജില്ലയെ അവസാനദിവസമായ ഇന്നലെ നടന്ന ദേശഭക്‌തിഗാന മത്സരത്തിന്റെ ഫലത്തിലൂടെയാണു കോഴിക്കോട് മറികടന്നത്. തുടര്‍ച്ചയായി പതിനൊന്നാം വട്ടമാണ് കോഴിക്കോട് ചാമ്പ്യന്‍പട്ടം സ്വന്തമാക്കുന്നത്. 939 പോയിന്റ് നേടിയാണു കോഴിക്കോടിന്റെ കിരീടനേട്ടം. പാലക്കാട് 936 പോയിന്റ് നേടി രണ്ടാംസ്‌ഥാനത്തെത്തിയപ്പോള്‍ആതിഥേയരായ കണ്ണൂര്‍ 933 പോയിന്റുമായി മൂന്നാം സ്‌ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 429 പോയിന്റ് നേടി തൃശൂര്‍ ജില്ല ഒന്നാമതെത്തി. 428 പോയിന്റുമായി പാലക്കാട് രണ്ടാമതും 427 പോയിന്റുമായി കോഴിക്കോട് മൂന്നാമതും 425 പോയിന്റുമായി കണ്ണൂര്‍ നാലാമതുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 113 പോയിന്റുമായി പാലക്കാട് ആലത്തൂര്‍ ബി.എസ.്‌എസ്. ഗുരുകുലം എച്ച്.എസ്.എസ്. മികച്ച സ്‌കൂളായി. 83 പോയിന്റുമായി ഇടുക്കി കുമരമംഗലം എം.കെ.എന്‍ എം.എച്ച്.എസ്. രണ്ടാംസ്‌ഥാനവും 80 പോയിന്റുവീതം നേടി കണ്ണൂര്‍ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് മൂന്നാംസ്‌ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 512 പോയിന്റുനേടി കോഴിക്കോട് ജില്ല ഒന്നാംസ്‌ഥാനത്തെത്തി. 508 പോയിന്റുകള്‍ നേടി പാലക്കാടും കണ്ണൂരുമാണു രണ്ടാമതെത്തിയത്. 492 പോയിന്റു നേടിയ തൃശൂരിനു മൂന്നാംസ്‌ഥാനം ലഭിച്ചു. 131 പോയിന്റുനേടിയ ഇടുക്കി കുമരമംഗലം എംകെഎന്‍ എംഎച്ച്‌എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച സ്‌കൂളായി. 123 പോയിന്റുമായി പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് രണ്ടാംസ്‌ഥാനത്തും 116 പോയിന്റുമായി ആലപ്പുഴ മാന്നാര്‍ എന്‍.എസ് ബോയ്‌സ് എച്ച്.എസ് സ്‌കൂള്‍ മൂന്നാംസ്‌ഥാനത്തുമാണ്. സംസ്‌കൃതോത്സവത്തില്‍ 95 പോയിന്റുകള്‍ വീതം നേടി എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കിരീടം പങ്കുവച്ചു. 48 പോയിന്റ് നേടിയ കൊല്ലം പാരിപ്പള്ളി എ.എസ്.എച്ച്.എസ്.എസാണു മികച്ച സ്‌കൂള്‍. അറബിക് കലോത്സവത്തില്‍ 95 പോയിന്റുകള്‍ വീതം നേടി കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തൃശൂര്‍ ജില്ലകള്‍ കിരീടം നേടി. ഇടുക്കി കല്ലാര്‍ ഗവ. എച്ച്.എസ്.എസാണു മികച്ച സ്‌കൂള്‍. കോഴയാരോപണങ്ങളും വിജിലന്‍സ് നീരിക്ഷണവും ഹര്‍ത്താലുമായി കൊടിയിറങ്ങിയ കലോത്സവത്തിനാണ് കണ്ണൂര്‍ ആതിഥ്യം വഹിച്ചത്. കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസമന്ത്രിപ്രഫ.സി. രവീന്ദ്രനാഥ് വിജയികളായ കോഴിക്കോട് ജില്ലയ്‌ക്കുള്ള കപ്പ് െകെമാറി. മജീഷ്യന്‍ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. ശ്രീമതി എം.പി., കെ.സി. ജോസഫ് എംഎല്‍എ, ജെയിംസ് മാത്യു എംഎല്‍എ, കെ.വി. സുമേഷ്, കണ്ണൂര്‍ മേയര്‍ ഇ.പി. ലത തുടങ്ങിയവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുത്തു. അടുത്ത വര്‍ഷത്തെ കലോത്സവത്തിന് തൃശൂര്‍ ആതിഥേയരാകുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....