താഴ്‌ന്നജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച കുറ്റത്തിന് യുവതിയെ പിതാവ് കഴുത്തില്‍ കുടുക്കിട്ട് കൊന്നു. കര്‍ണാടകയിലണ് അതിദാരുണമായ ഈ കൃത്യം നടന്നത്. താമട്ടംപള്ളി സ്വദേശിനിയായ പ്രിയാ റെഡ്‌ഡി (17) യാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് യുവതിയുടെ പിതാവ് ബൈറാ റെഡ്‌ഡിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോലാറില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട പ്രിയ. ഗണിക ജാതിയില്‍പ്പെട്ട ഹരീഷ് എന്ന 20 കാരനുമായുള്ള പ്രണയത്തെ പ്രിയയുടെ പിതാവ് എതിര്‍ത്തിരുന്നു. നിരക്ഷരനായ ഹരീഷ് എ പി എം സി യാര്‍ഡില്‍ ജോലി ചെയ്യുകയാണ്.എന്നാല്‍ പിതാവിന്റെ എതിര്‍പ്പിനെ അവഗണിച്ചും മകള്‍ പ്രണയവുമായി മുമ്പോട്ടു പോയി. ഞായറാഴ്‌ച ഇക്കാര്യം പറഞ്ഞ് പിതാവും മകളും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഈ ബന്ധം തുടര്‍ന്നാല്‍ മകളെ കൊല്ലാന്‍ പിതാവ് നേരത്തേ തീരുമാനമെടുത്തിരുന്നതായിട്ടാണ് വിവരം. ഞായറാഴ്‌ച രാത്രിയില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് പിതാവ് ഒരു കയര്‍ കൊണ്ടുവന്ന് മകളുടെ കഴുത്തില്‍ ചുറ്റി വരിഞ്ഞു മുറുക്കുകയായിരുന്നു. ചേച്ചിയെ കൊലപ്പെടുത്താന്‍ പിതാവിന്റെ സഹായിയായി ഇളയമകനും ഉണ്ടായിരുന്നതായി സൂചനയുണ്ട്. രാത്രിയില്‍ നിലവിളിയും അലര്‍ച്ചയും കേട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് ഓടിയെത്തിയ അയല്‍ക്കാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....