മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടി. മദ്ധ്യജര്‍മന്‍ നഗരമായ ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് മലയാളികളെ നടുക്കിയ ദാരുണമായ ഈ സംഭവം നടന്നത്. ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34) എന്ന യുവതിയെയാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവന്‍ (33) വകവരുത്തിയത്. ഇവര്‍ക്ക് ആലീസ് എന്നു പേരുള്ള എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് ഇവരുടെ സ്വന്തം വീട്ടിലെ പുറകവശത്തുള്ള തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ ജാനെറ്റിന്റെ മൃതദേഹം പൊലീസ് വെള്ളിയാഴ്ച വൈകുന്നേരം കണ്ടെടുത്തത്. ജര്‍മനിയിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റിയന്‍ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏകമകളാണ് കൊല്ലപ്പെട്ട ജാനെറ്റ്. കഴിഞ്ഞ ഏപ്രില്‍ 13 മുതലാണ് ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാണാനില്ലെന്ന വിവരം ഭര്‍ത്താവ് ഫെര്‍ഹോവന്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. ജാനെറ്റ് സ്വമേധയാ വീടുവിട്ടു പോയെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഫെര്‍ഹോവന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിയുന്നത്. കൃത്യം നടത്തിയത് താനാണെന്ന് റെനെ ഫെര്‍ഹോഫന്‍ പൊലീസിനോട് സമ്മതിച്ചു. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രതിയെ ശനിയാഴ്ച ജഡ്ജി മുമ്പാകെ എത്തിയ്ക്കുമെന്ന് പൊലീസ് വക്താവ് ഡാനിയേലാ ക്രാഷ് അറിയിച്ചു. ജാനെറ്റിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ സെബാസ്റ്റിയന് ലഭിച്ചിരുന്നു. ജാനെറ്റ് എന്നപേരില്‍ ഫെര്‍ഹോഫനാണ് ഇത് അയച്ചിരുന്നതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. സ്‌കൂള്‍തലം മുതലേ ഫെര്‍ഹോവനും ജാനെറ്റും കൂട്ടുകാരായിരുന്നു. കഴിഞ്ഞ 15 കൊല്ലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം അങ്കമാലിയില്‍ വെച്ചാണ് നടന്നത്. ജര്‍മനിയിലെ രണ്ടാം തലമറക്കാരിയായ ജാനെറ്റ് കലാരംഗത്ത് ഏറെ സജീവമായിരുന്നു. മികച്ച ഒരു നര്‍ത്തകി കൂടിയായിരുന്നു ജാനെറ്റ്. കൊലപാതകത്തിന്റെ കാരണം ഇതുവരേയും അറിവായിട്ടില്ല. എന്നാണ് കൊല നടന്നതെന്നോ എങ്ങിനെയാണ് കൊലപ്പെടുത്തിയതെന്നോ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇതേകുറിച്ച് എന്തെങ്കിലുമൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയൂയെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....