News Beyond Headlines

27 Wednesday
November

ഉത്തരാഖണ്ഡ്‌ സര്‍ക്കാരിനോട്‌ ഭൂരിപക്ഷം തെളിയിക്കാന്‍ ഹൈക്കോടതി

ഡല്‍ഹി : കേന്ദ്രം രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉത്തരാഖണ്ഡിലെ ഹരീഷ്‌ റാവത്ത്‌ സര്‍ക്കാരിനോട്‌ നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേന്ദ്ര നടപടി ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഹരീഷ്‌ റാവത്ത്‌ നല്‍കിയ ഹര്‍ജി പരിഗണിച്ചാണിത്‌. ഉത്തരവ്‌ കേന്ദ്രത്തിനു വന്‍ പ്രഹരമായി. നാളെ 11 മണിക്കു തുടങ്ങുന്ന വിശ്വാസവോട്ടെടുപ്പില്‍ ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറല്‍ നിരീക്ഷകനാകും. നിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച്‌ രജിസ്‌ട്രാര്‍ ജനറല്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ട്‌ നല്‍കും. വിശ്വാസവോട്ടെടുപ്പിന്റെ ഫലം ഉടന്‍ പ്രഖ്യാപിക്കരുതെന്നും അത്‌ മുദ്രവച്ച കവറില്‍ കൈമാറണണെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്‌. അയോഗ്യരാക്കപ്പെട്ട ഒമ്പത്‌ വിമത കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ക്കും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാം. ഇവരുടെ വോട്ടുകള്‍ പ്രത്യേകമായി കണക്കാക്കും. ഹര്‍ജിയിലെ അന്തിമതീര്‍പ്പിന്‌ അനുസരിച്ചായിരിക്കും വിമതരുടെ വോട്ടിന്റെ സാധുത. വിശ്വാസ വോട്ടെടുപ്പ്‌ സമയത്ത്‌ മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ഡി.ജി.പിക്കും വോട്ടെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ സ്‌പീക്കര്‍ക്കും കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര മന്ത്രിസഭാ ശുപാര്‍ശപ്രകാരം ഞായറാഴ്‌ചയാണ്‌ ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി വിജ്‌ഞാപനം പുറപ്പെടുവിച്ചത്‌. തിങ്കളാഴ്‌ച വിശ്വാസവോട്ട്‌ തേടാന്‍ ഗവര്‍ണര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നുവെങ്കിലും അത്‌ അവഗണിച്ചായിരുന്നു കേന്ദ്രനടപടി. ഭൂരിപക്ഷം തെളിയിച്ചു ഭരണം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ്‌ ശ്രമത്തിനു തടയിട്ട ഈ നീക്കത്തിനു കനത്ത തിരിച്ചടിയാണ്‌ ഹൈക്കോടതി വിധി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....