വനിതാ ദിനത്തില്‍ മാന്നാനം കെ ഇ കൊളേജില്‍ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയല്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന് അയവില്ല.ഇതുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജ്ജിനു വെട്ടേറ്റു.അക്രമി സംഘം അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു.സാരമായി പരിക്കേറ്റ ജോബോയിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.