പാലക്കാട്: കൂറ്റനാട് ചാലിശ്ശേരിയില്‍ എസ്.എഫ്.ഐ. നേതാവ് ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം നിമേഷ്, ജിഷ്ണു, ലമീസ് എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇവരെ കൂറ്റനാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവോണദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ പ്രദേശത്തെ ലഹരിവില്‍പ്പന സംഘമാണെന്നാണ് പരിക്കേറ്റവരുടെ ആരോപണം. പ്രദേശത്തെ ലഹരിവില്‍പ്പനയും ഉപയോഗവും ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്നും ഇവര്‍ പറഞ്ഞു. ഇരുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരുമ്പുകമ്പിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങളുമായാണ് ആക്രമിക്കാനെത്തിയത്. ഇവര്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു. ഒപ്പം കളിച്ചുവളര്‍ന്നവരായതിനാല്‍ അവരുടെ ഈ പ്രവൃത്തിയെ ചോദ്യംചെയ്തു. ഇതാകാം ആക്രമണത്തിന് കാരണമായതെന്നും പരിക്കേറ്റവര്‍ പറഞ്ഞു. അതേസമയം, പാലക്കാട്ടെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പ്രതികരിച്ചു. അടുത്തിടെ സംസ്ഥാനത്തെ നാലിടങ്ങളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മയക്കുമരുന്ന് മാഫിയകളുടെ ആക്രമണങ്ങള്‍ക്കിരയായി. സ്റ്റുഡന്റ് വിജിലന്‍സ് സ്‌ക്വാഡ് രൂപവത്കരിച്ച് മയക്കുമരുന്നിനെതിരേ എസ്.എഫ്.ഐ. കാമ്പസുകളില്‍ വലിയ ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഇത് ആരംഭിച്ചതുമുതല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കുനേരേ മയക്കുമരുന്ന് മാഫിയകള്‍ വ്യാപകമായ ആക്രമണം നടത്തുകയാണെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും പി.എം. ആര്‍ഷോ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....