ദില്ലി: ഓണക്കാലത്ത് വിമാന കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വി ശിവദാസന്‍ എം പി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി. ഓണക്കാലത്ത് ചില റൂട്ടുകളില്‍ വിമാന കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഈ നടപടി നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും കത്തില്‍ ആരോപിക്കുന്നു. മറ്റ് ആഘോഷ കാലത്തും അമിത നിരക്ക് ഇടാക്കി വിമാന കമ്പനികള്‍ ചൂഷണം നടത്തുന്നുണ്ട്. ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ച് പ്രൈസ് ബാന്‍ഡ് ഏര്‍പ്പെടുത്തണമെന്നും ശിവദാസന്‍ എം പി കത്തില്‍ ആവശ്യപ്പെട്ടു. എല്ലാ മലയാളികള്‍ക്കും നാട്ടിലുള്ള ബന്ധുക്കളുമായി ഒത്തുചേരാനുള്ള അവസരമാണ് ഓണം. ഈ സന്തോഷകരമായ അവസരത്തെ വിമാനക്കമ്പനികള്‍ കൊള്ള ലാഭം ഉണ്ടാക്കാനുള്ള അവസരമായി മാറ്റുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ശിവദാസന്‍ എം പി പറഞ്ഞു. ഓണം എത്തിയതോടെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടുകയാണ്. ഇത് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര-അന്തര്‍ദേശീയ യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള വിമാനയാത്രാച്ചെലവ് കുതിച്ചുയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓണത്തിന് ശേഷം വിദേശ യാത്രകള്‍ക്ക് കൂടുതല്‍ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഓണക്കാലത്ത് വിമാന നിരക്ക് 8 മുതല്‍ 10 മടങ്ങ് വരെ കൂടുതലാണ്. തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള ജീവനക്കാരുടെ തിരക്കും വിമാനക്കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ ഉള്ള അവസരമായി ഉപയോഗിക്കുമെന്നതിനാല്‍ ഓണത്തിന് ശേഷമുള്ള മടക്കയാത്രകളുടെ നിരക്കും വളരെ ഉയര്‍ന്നതായിരിക്കുമെന്ന ആശങ്കയുണ്ട്. മറ്റ് ആഘോഷ വേളകളിലും സമാനമായ ചൂഷണം നടക്കുന്നുണ്ട്. ഈ അനീതി തടയേണ്ടതുണ്ട്. കൃത്യമായ കൂടിയാലോചനയ്ക്ക് ശേഷം, ടിക്കറ്റ് വിലയുടെ പരിധി നിശ്ചയിച്ച് ഒരു പ്രൈസ് ബാന്‍ഡ് ഏര്‍പെടുത്തുകയാണ് ഇതിന് പരിഹാരം. യാത്രക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണ്. എന്നാല്‍ മാത്രമേ, വിമാനയാത്ര ചെയ്ത് വീട്ടില്‍ എത്തേണ്ടി വരുന്ന മലയാളികള്‍ക്കും ഈ ഓണം സന്തോഷകരമാവൂ . ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്ത് നല്‍കിയതെന്നും ശിവദാസന്‍ എം പി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....