ന്യൂഡല്‍ഹി അമ്മയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കു ശേഷം 25 വയസ്സുകാരന്‍ മകന്‍ ജീവനൊടുക്കിയതായി ഡല്‍ഹി പൊലീസ്. ക്ഷിജിത്താണു മാതാവ് മിഥിലേഷിനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. മിഥിലേഷിന്റെ മൃതദേഹം വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തി. കത്തി ഉപയോഗിച്ചാണു യുവാവ് ജീവനൊടുക്കിയത്. ഇവരുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം പുറത്തുവരാന്‍ തുടങ്ങിയതോടെ അയല്‍വാസികളാണു പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോള്‍ വീടിന്റെ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ബാല്‍ക്കണി വഴി അകത്തുകയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്തത്തില്‍ കുളിച്ച നിലയിലാണു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മിഥിലേഷിന്റെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ക്ഷിജിത്തിന്റെ 77 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി ഡിസിപി പ്രണവ് തയാല്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. വ്യാഴാഴ്ചയാണ് ക്ഷിജിത്ത് അമ്മയെ കൊന്നതെന്ന് പൊലീസ് അറിയിച്ചു. കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തുമുറിച്ചാണു ക്ഷിജിത്ത് മരിച്ചത്. വിഷാദാവസ്ഥയിലായിരുന്നെന്നും ജോലിയില്ലാത്തതുകൊണ്ടു കൂടിയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. മരണത്തില്‍ മറ്റു ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ല. ഇവരുടെ ബന്ധുക്കളില്‍നിന്ന് കുടുംബത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണു പൊലീസ് നീക്കം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....