യുഎഇയിലെ മഴക്കെടുതിയില്‍ യാത്രാരേഖകള്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗകര്യമേര്‍പ്പെടുത്തി. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന ക്യാമ്പുകള്‍ വഴിയാണ് സൗജന്യമായി പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയുക. ആഗസ്റ്റ് 28 വരെയാണ് പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കുന്നത്. ഞായറാഴ്ച കല്‍ബയിലും ഫുജൈറയിലും നടന്ന ക്യാമ്പുകള്‍ വഴി ഇതുവരെ 80 പേരുടെ അപേക്ഷ ലഭിച്ചതായി പാസ്പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. പൊലീസിന്റെ എഫ്.ഐ.ആറും അതിന്റെ ഇംഗ്ലീഷ് തര്‍ജമയും പാസ്പോര്‍ട്ടിന്റെ കോപ്പിയും ഫോട്ടോയും സഹിതമാണ് ക്യാമ്പില്‍ എത്തേണ്ടത്. പ്രവാസി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് കോണ്‍സുലേറ്റ് ബി.എല്‍.എസ് സെന്ററുകളുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മലയാളികളടക്കം നൂറുകണക്കിന് പ്രവാസികള്‍ക്ക് രേഖകള്‍ നഷ്ടമായിട്ടുണ്ട്. കെ.എം.സി.സിയും ഇന്ത്യന്‍ അസോസിയേഷനുകളും നിരവധി സംഘടനകള്‍ കോണ്‍സുലേറ്റിലെത്തി രേഖകള്‍ ശരിയാക്കാന്‍ അടിയന്തര സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പലര്‍ക്കും പാസ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ പോലുമില്ലാത്ത അവസ്ഥയിലാണ്. നാട്ടില്‍ വിളിച്ച് പഴയ പകര്‍പ്പുകള്‍ അന്വേഷിക്കുകയാണിവര്‍. ഇതില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. പ്രളയത്തില്‍ പാസ്പോര്‍ട്ടിന് കേടുപാട് സംഭവിച്ചവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....