സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി. വാദി ദവാസിറിന് തെക്ക് അല്‍ ഫൗവി എന്ന പ്രദേശത്താണ് പര്യവേഷണം നടന്നതെന്ന് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു റിയാദിന്റെ ദക്ഷിണ പടിഞ്ഞാറന്‍ പ്രദേശമായ വാദി ദവാസിര്‍റിനെ നജ്റാനുമായി ബന്ധപ്പിക്കുന്ന റോഡില്‍ 100 കിലോമീറ്റര്‍ അകലെ മരുഭൂമി പ്രദേശമായ അല്‍ ഫൗവി എന്നപ്രദേശത്താണ് പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര പുരാവസ്തു ഗവേഷകരുമായി സഹകരിച്ചു നടത്തിയ പഠനത്തില്‍ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയും കണ്ടെത്തി. അല്‍ ഫൗവി പുരാവസ്തു കേന്ദ്രത്തിന്റെ കിഴക്ക് തുവൈഖ് പര്‍വതനിരകള്‍ക്ക് സമീപം താമസിച്ചിരുന്നവര്‍ക്ക് ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനുള്ള പ്രദേശമായിരുന്നു ഇതെന്നു കരുതുന്നു. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, വഴിപാടുകള്‍ക്കുളള ബലി പീഠം, എന്നിവയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. തുവൈഖ് പര്‍വതനിരകളോട് ചേര്‍ന്ന് നാല് കൂറ്റന്‍ കെട്ടിടങ്ങളുടെ അടിത്തറയും അതിന്റെ മൂലകളില്‍ ഗോപുരങ്ങള്‍ സ്ഥാപിച്ചതായും ഗവേഷകര്‍ സ്ഥിരീകരിച്ചു. മഴക്കാലത്ത് വെള്ളം സംഭരിക്കാന്‍ നിര്‍മ്മിച്ച നിരവധി ഭൂഗര്‍ഭ സംഭരണികള്‍ കൃഷി, ജലസേചനം എന്നിവ സംബന്ധിച്ച സൂചനകളാണ്. ജന ജീവിതം കൃഷിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ലഭ്യമാണെന്നും നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....