കോവിഡ് കണക്കുകളിലെ കേന്ദ്ര വിമര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോവിഡ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ നല്കുന്ന സംസ്ഥാനമാണ് കേരളമെന്നും വീണ ജോര്‍ജ് അവകാശപ്പെട്ടു. ദിവസവും കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തതില്‍ കേന്ദ്ര ആരോഗ്യമ??ന്ത്രാലയം കേരള?ത്തെ വിമര്‍ശിച്ചിരുന്നു. കേരളം കൃത്യമായി കണക്കുകള്‍ പുറത്തുവിടാത്തത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് മരണങ്ങള് ദിവസവും കൃത്യമായി റിപ്പോര്‍ട്ടു ചെയ്യണമെന്നും മരണങ്ങള് റിപ്പോര്‍ട്ടു ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയക്കുകയും ചെയ്തു. മാസങ്ങള്‍ക്കു മുന്‍പ് ഇതേവിഷയത്തില്‍ അയച്ച കത്തില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണു വീണ്ടും കത്തയച്ചത്. കേരളം കോവിഡ് മരണങ്ങള് വൈകി റിപ്പോര്‍ട്ടു ചെയ്യുന്നതു രാജ്യത്തു മരണങ്ങള് വല്ലാതെ കൂടുന്നുവെന്ന തെറ്റായ ചിത്രം ഉണ്ടാക്കുന്നുവെന്നു കത്തില്‍ പറയുന്നു. മരണങ്ങള് റിപ്പോര്‍ട്ടു ചെയ്യാന്‍ കേരളം കാലതാമസമെടുക്കുന്നതും നിശ്ചിത കാലയളവില്‍ കോവിഡായി സ്ഥിരീകരിക്കുന്ന മരണങ്ങളെല്ലാം ഒരു ദിവസം ഒറ്റയടിക്ക് റിപ്പോര്‍ട്ടു ചെയ്യുന്നതും രാജ്യത്തിനു നാണക്കേടാകുന്നു എന്നാണ് കത്തിന്റെ രത്നച്ചുരുക്കം. ജൂലൈ മാസത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്ത 441 കോവിഡ് മരണങ്ങളില്‍ 117 എണ്ണം കോവിഡാണെന്ന് മരണദിവസം സ്ഥിരീകരിക്കാതെ പിന്നീട് കേരളം സ്ഥിരീകരിച്ചവയാണ്. കോവിഡ് മരണക്കണക്കുകള്‍ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു.കോവിഡ് മരണക്കണക്കുകള്‍ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മാര്‍ഗനിര്‍ദേശം അനുസരിച്ച്, രോഗിയുടെ മരണം സംഭവിച്ച് ദിവസങ്ങള്‍ക്കുശേഷം കോവിഡ് മരണമായി സ്ഥിരീകരിക്കുന്ന കേസുകള്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ മരണം സംഭവിച്ച തീയതി കൃത്യമായി പറഞ്ഞിരിക്കണം. മരണം സംഭവിച്ച തീയതി വ്യക്തമാക്കാതെ, ദിവസേനയുള്ള കോവിഡ് മരണങ്ങളുടെ കൂടെയാണ് ഇത്തരം മരണങ്ങള് സംസ്ഥാനം ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അന്നേ ദിവസം സംഭവിച്ച മരണങ്ങളും നേരത്തേ സംഭവിച്ച മരണങ്ങളും വ്യക്തമാക്കാതെ ഒരുമിച്ചു കണക്ക് അയയ്ക്കുന്നത് മരണനിരക്കു രാജ്യത്ത് വളരെ കൂടുന്നുവെന്ന ചിത്രം ഉണ്ടാക്കും. മറ്റു സംസ്ഥാനങ്ങളൊന്നും ഈ പിഴവ് വരുത്തുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. സുപ്രീം കോടതിയുടെ മാര്‍ച്ച് 24ലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് മരണങ്ങളായി പിന്നീട് നിശ്ചയിക്കുന്നവയും പ്രത്യേകമായി കണക്കുകളില്‍ ഉള്‍ക്കൊള്ളിക്കണമെന്നു കത്തില്‍ പറയുന്നു. കേരളം ഈ നിര്‍ദേശവും ഇപ്പോള്‍ പാലിക്കുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....