വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത. ഗ്രൂപ്പിലെ ചര്‍ച്ചകള്‍ തുടര്‍ച്ചയായി ചോരുകയാണെന്നും സംഭവം ആവര്‍ത്തിച്ചിട്ടും സംസ്ഥാന നേതൃത്വം നടപടി എടുക്കുന്നില്ലെന്നുമാണ് ആക്ഷേപം. ഇക്കാര്യം ഉന്നയിച്ച് ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ്. ചോര്‍ച്ചയുടെ ഉത്തരവാദിത്വം നിരപരാധികളുടെ തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ. എസ് ശബരിനാഥന്റെ അറസ്റ്റ് പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം അടിയന്തര പ്രമേയ നോട്ടീസായി ആകും പ്രതിപക്ഷം കൊണ്ടുവരുക. വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷ തീരുമാനം. സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് മുഖ്യമന്ത്രിയുടെ ഭീരുത്വമെന്ന് ജാമ്യം ലഭിച്ച ശേഷം കെ.എസ് ശബരിനാഥന്‍ പ്രതികരിച്ചിരുന്നു. നിയമപരമായ എല്ലാ നിഷ്‌കര്‍ഷകളും പാലിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധം പ്രതിഷേധം എന്ന രണ്ടുവാക്ക് യുവാക്കള്‍ പറഞ്ഞത്. സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെയും തനിക്കെതിരെയും വധശ്രമം പോലും ചുമത്തി എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചത്..അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....