കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം. ടൈം മാസിക 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളം രാജ്യത്തിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണെന്ന് ടൈം മാസിക വിലയിരുത്തുന്നു. അതിശയകരമായ ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊണ്ട് കേരളം സമ്പന്നമാണെന്ന് ടൈം മാസികയിലുണ്ട്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത് അനുയോജ്യമാണെന്ന് ടൈം മാസികയും അടിവരയിടുന്നു. കേരളത്തില്‍ മോട്ടോര്‍ ഹോം ടൂറിസം വികാസം പ്രാപിച്ചുവരികയാണെന്നും മാസിക വിലയിരുത്തി. ആദ്യത്തെ കാരവന്‍ പാര്‍ക്ക് വാഗമണില്‍ തുറന്നെന്നും ടൈം മാസികയിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമായ അഹമ്മദാബാദില്‍ പൗരാണികതയും ആധുനികതയും സമ്മേളിക്കുന്നതായി ടൈം മാസിക പറയുന്നു. അഹമ്മദാബാദ് സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ മെക്കയാണെന്നും മാസികയില്‍ പരാമര്‍ശമുണ്ട്. സബര്‍മതി നദിയുടെ തീരത്ത് 36 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ശാന്തമായ ഗാന്ധി ആശ്രമത്തെ ടൈം ലേഖനം പ്രത്യേകം അഭിനന്ദിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....