സര്‍ക്കാരിന്റെ ആഡംബരക്കപ്പലിന് ഈ അവധിക്കാലത്ത് റെക്കോര്‍ഡ് വരുമാനം. മെയ് മാസം മാത്രം ഒരു കോടി രൂപ വരുമാനം സ്വന്തമാക്കി നെഫ്രിറ്റിറ്റിയെന്ന ആഡംബരക്കപ്പല്‍ കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ വേറിട്ട യാത്രാനുഭവമാണ്.സീസണിലെ അവസാന യാത്ര പൂര്‍ത്തിയാക്കി നെഫ്രിറ്റിറ്റി അടുത്ത ഊഴം വിശ്രമത്തിലായിരിക്കും. ടൂറിസം മേഖലയില്‍ കെഎസ്ഐഎന്‍സിയുടെ പുത്തന്‍ പരീക്ഷണമായ നെഫ്രിറ്റിറ്റി പുതിയ ചരിത്രം കുറിച്ചിരിക്കുന്നു.കപ്പലില്‍ നിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നു. മെയ് മാസത്തില്‍ മാത്രം മുപ്പതിലേറെ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി ഒരു കോടിയിലധികം വരുമാനം നേടി, സീസണില്‍ എല്ലാ ട്രിപ്പുകളും ഫുള്‍ ബുക്കിങ് ആയിരുന്നു. വ്യക്തിഗത ടിക്കറ്റ് യാത്രകള്‍ക്കൊപ്പം ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ക്രൂയിസിലെ ഹാള്‍ വാടകയ്ക്ക് നല്‍കും .48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റെസ്റ്റോറന്റ്, കുട്ടികള്‍ക്കുളള കളിസ്ഥലം, സണ്‍ഡെക്ക് ലോഞ്ച് ,ബാര്‍, 3ഡി തിയേറ്റര്‍ തുടങ്ങിയവ സജീകരിച്ചിട്ടുണ്ട്. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത ഈ കപ്പല്‍ പുറം കടലില്‍ പോകാന്‍ ഐ.ആര്‍.എസ്. ക്ലാസ്സിലാണ് പണിതിരിക്കുന്നത്. 12 നോട്ടിക്കല്‍ മൈല്‍ വരെ ഉള്‍ക്കടലിലേക്ക് ക്രൂയിസിന് സഞ്ചരിയ്ക്കാന്‍ അനുമതിയുണ്ട്. ചുരുങ്ങിയ ചിലവില്‍ അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവര്‍ണ്ണാവസരമാണ് ഇത് ഒരുക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദ്, കുടുംബസമേതം നെഫര്‍റ്റിറ്റിയില്‍ യാത്ര ചെയ്ത ശേഷം വേറിട്ട അനുഭവത്തെ കുറിച്ച് വാചാലനായിരുന്നു.കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുമായി നെഫര്‍റ്റിറ്റി സഹകരിക്കുന്നുണ്ട്. നാല് വര്‍ഷം മുമ്പ് ഈ കപ്പല്‍ ഇറക്കിയപ്പോള്‍ ഇതിന്റെ വിജയസാധ്യതകളെക്കുറിച്ച് ഏറെ ആശങ്കകള്‍ ഈ സീസണില്‍ പൂര്‍ണമായി ഒഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....